സിപിഐ എം ഏരിയ സമ്മേളനങ്ങൾ നവംബർ 19 മുതൽ



തിരുവനന്തപുരം   സിപിഐ എം 23–-ാം പാർടി കോൺഗ്രസിന്റെ മുന്നോടിയായ ഏരിയ സമ്മേളനങ്ങൾ നവംബർ 19ന്‌ ആരംഭിക്കും. വർക്കല, പാറശാല സമ്മേളനങ്ങൾ 19, 20 തീയതികളിൽ. വെഞ്ഞാറമൂട്‌, കഴക്കൂട്ടം ഏരിയകളിൽ 22, 23 നുമാണ് സമ്മേളനം. വഞ്ചിയൂർ സമ്മേളനം 24, 25 നും ആറ്റിങ്ങൽ, വെള്ളറട സമ്മേളനം 26, 27 നും കിളിമാനൂർ സമ്മേളനം 28, 29 നും നടക്കും. 30, ഡിസംബർ ഒന്ന്‌ തീയതികളിൽ കോവളം സമ്മേളനം. മൂന്നിനും നാലിനും വിളപ്പിൽ, മംഗലപുരം സമ്മേളനങ്ങളും ആറിനും ഏഴിനും ചാല, പാളയം ഏരിയകളിലും എട്ടിനും ഒമ്പതിനും  നേമം, വിതുര ഏരിയകളിലും 10നും 11 നുംപേരൂർക്കട, നെയ്യാറ്റിൻകര ഏരിയകളിലും 13നും, 14 നും നെടുമങ്ങാട്‌ ഏരിയയിലും 14നും, 15 നും കാട്ടാക്കടയിലും 2021 ജനുവരി 14, 15, 16 തീയതികളിൽ പാറശാലയിലുമാണ് സമ്മേളനങ്ങൾ‍.   വർക്കലയിൽ സ്വാഗതസംഘം രൂപീകരണം ഇന്ന്‌ തിരുവനന്തപുരം  സിപിഐ എം വർക്കല ഏരിയ സമ്മേളന സ്വാഗതസംഘ രൂപീകരണം ചൊവ്വ വൈകിട്ട്‌ നാലിന്‌ നരിക്കല്ല്‌ തോപ്പിൽ ഓഡിറ്റോറിയത്തിൽ ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ഉദ്‌ഘാടനം ചെയ്യും.  ഏരിയയിൽ ചേർത്ത ദേശാഭിമാനി വരിക്കാരുടെ ലിസ്‌റ്റും വാർഷിക വരിസംഖ്യയും ആനാവൂർ ഏറ്റുവാങ്ങും. പാറശാല ഏരിയ സമ്മേളന സ്വാഗത സംഘരൂപീകരണം 18ന്‌ വൈകിട്ട്‌ അഞ്ചിന്‌ ചാരോട്ടുകോണത്തെ ഹാളിൽ ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം പുത്തൻകട വിജയൻ ഉദ്‌ഘാടനം ചെയ്യും. Read on deshabhimani.com

Related News