രാജിവച്ച് എത്തിയവർക്ക് സ്വീകരണം



നെടുമങ്ങാട് സിപിഐ എം പഴകുറ്റി ലോക്കൽ മേഖലയിലെ പുലിപ്പാറയിൽ കോൺഗ്രസ്, ബിജെപി ബന്ധമുപേക്ഷിച്ച് നിരവധിപേർ കുടുംബസമേതം സിപിഐ എമ്മിലേക്ക്.  കോൺഗ്രസ് പ്രാദേശിക നേതാക്കളും പ്രവർത്തകരുമായ വിനീഷ് ചന്ദ്രൻ, ജ്യോതിഷ് കുമാർ(കോൺഗ്രസ് ബൂത്ത് സെക്രട്ടറി) അജയകുമാർ (ബൂത്ത് സെക്രട്ടറി), സതീന്ദ്രൻ, രാജേഷ്, ശങ്കർ, അലക്സ്, സുബ്രമണ്യൻ, കുമാർ, മോഹൻദാസ്, സിന്ധു അജയകുമാർ (മഹിളാ കോൺഗ്രസ് പ്രാദേശിക നേതാവ്), ബൈജു, ബിജെപി പ്രവർത്തകരായ ഗിരിജ, സോമൻ, ഗിരീഷ് എന്നിവരാണ് രാജിവച്ചത്.  പുലിപ്പാറ പാടിയന്നൂർ ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ സിപിഐ എം നെടുമങ്ങാട് ഏരിയ സെക്രട്ടറി ആർ ജയദേവൻ ഇവരെ പതാക നൽകി സ്വീകരിച്ചു. പി ഹരികേശൻ നായർ, മന്നൂർക്കോണം രാജേന്ദ്രൻ, ശ്രീകേഷ്, വിഎസ് പ്രശാന്ത് എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News