തേടുന്നു ആദമിന്റെ ‘ബാഗ്‌’; 
ഇന്ന്‌ തെളിവെടുത്തേക്കും



തിരുവനന്തപുരം കേശവദാസപുരം മനോരമ വധക്കേസിൽ അറസ്‌റ്റിലായ ആദം അലിയുമായി അന്വേഷക സംഘം വെള്ളിയാഴ്‌ച തെളിവെടുപ്പ്‌ നടത്തിയേക്കും. ചോദ്യംചെയ്യലുമായി പ്രതി സഹകരിക്കുന്നുണ്ട്‌. എന്നാൽ കവർന്ന സ്വർണം എവിടെയെന്ന്‌ ഇതുവരെ പറഞ്ഞിട്ടില്ല. ഇയാളുടെ കൈവശം ബാഗുണ്ടായിരുന്നുവെന്ന വിവരം ലഭിച്ചു. എന്നാൽ കസ്‌റ്റഡിയിലെടുക്കുമ്പോൾ ബാഗുണ്ടായിരുന്നില്ല. ഇതിലായിരിക്കാം സ്വർണാഭരണങ്ങൾ എന്നാണ്‌ നിഗമനം. ആഭരണങ്ങൾ, കൃത്യം നടത്താൻ ഉപയോഗിച്ച കത്തി എന്നിവ കണ്ടെത്തേണ്ടതുണ്ട്. വ്യാഴാഴ്‌ച വിരലടയാളം, സിസിടിവി ഹാർഡ്‌ഡിസ്‌ക്‌ ഉൾപ്പെടെ ശാസ്‌ത്രീയ തെളിവുകളും ശേഖരിച്ചു.    സ്വർണം എവിടെയെന്ന്‌ 
പറയുന്നില്ല   മനോരമയെ മാമിയെന്നാണ്‌ വിളിച്ചിരുന്നതെന്ന്‌ ആദം അലി. സ്‌നേഹത്തോടെയാണ്‌ അവർ പെരുമാറിയിരുന്നതെന്നും ആദം പറഞ്ഞു. കൃത്യം നടത്തിയത്‌ വിശദീകരിച്ച പ്രതി കവർന്ന സ്വർണം എന്ത്‌ ചെയ്‌തുവെന്ന്‌ മാത്രം വ്യക്തമാക്കിയില്ല. മലയാളം ആ ദമിന്‌ സംസാരിക്കാനറിയാം. എന്നാൽ ചോദ്യം ചെയ്യലിന്‌ മലയാളത്തിൽ അല്ല മറുപടി.   മനോരമയുടെ ശബ്ദം കേട്ടു   ആദമിന്‌ പുറമെ മൂന്ന്‌ ഇതരസംസ്ഥാന തൊഴിലാളികളും കസ്‌റ്റഡിയിലുണ്ട്‌. ഇവർക്കൊപ്പവും അല്ലാതെയും ആദമിനെ ചോദ്യംചെയ്‌തു. മനോരമയുടെ ശബ്ദം കേട്ടതായി ഇതരസംസ്ഥാന തൊഴിലാളികൾ വ്യക്തമാക്കി. കൃത്യം നടന്ന സമയത്തായിരുന്നു ഈ ശബ്ദമെന്നും വ്യക്തമായി. മറ്റാർക്കെങ്കിലും പങ്കുള്ളതായി വിവരം ലഭിച്ചിട്ടില്ല. Read on deshabhimani.com

Related News