മൂല്യവർധിത ഉൽപ്പന്നങ്ങളിറക്കാൻ ആര്യനാട് കാർഷിക വിപണനകേന്ദ്രം



ആര്യനാട് ആധുനിക വിപണ, സംഭരണ കേന്ദ്രം സ്ഥാപിക്കാൻ ആര്യനാട് സ്വാശ്രയ കാർഷിക വിപണനകേന്ദ്രം. ആര്യനാട്  പഞ്ചായത്തിന്റെ സഹായത്തോടെയാകും പദ്ധതി. പഞ്ചായത്ത് സംഘടിപ്പിക്കുന്ന വിപണന മേളയിൽ സ്റ്റാൾ ഒരുക്കാനും മേളയിൽ വച്ച് മൂല്യവർധിത ഉൽപ്പന്നങ്ങൾ വിപണിയിലിറക്കുന്നതിനുമുള്ള പരിശ്രമത്തിലാണ് സ്വാശ്രയ കാർഷിക വിപണന കേന്ദ്ര ഭരണസമിതി.    പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന നല്ല കാർഷിക ഗ്രാമം പദ്ധതിയിലൂടെ പഴം, പച്ചക്കറി, നാളികേര കർഷകരുടെ കൂട്ടായ്‌മ രൂപീകരിച്ച് പരിശീലനങ്ങൾ, വായ്‌പ എന്നിവ ലഭ്യമാക്കും. പഞ്ചായത്തിനെ പഴം, പച്ചക്കറി, നാളികേര ഉൽപ്പാദനത്തിൽ സ്വയംപര്യാപ്തമാക്കും. ഉൽപ്പന്നങ്ങൾ സംഭരിച്ച്‌ കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള ഹോം ഷോപ്പ് മാർക്കറ്റിങ് സംഘത്തിന്റെ സഹായത്തോടെ വിപണനം നടത്തും. വൈവിധ്യമാർന്ന മൂല്യവർധിത ഉൽപ്പന്നങ്ങൾ "ആര്യനാട് ബ്രാൻഡ്' എന്നപേരിൽ വിപണിയിലിറക്കാനുള്ള തയ്യാറെടുപ്പിലാണെന്നും സെക്രട്ടറി സുനിൽകുമാർ പറഞ്ഞു. Read on deshabhimani.com

Related News