ഹൃദയപൂർവം ഈ ഭക്ഷണപ്പൊതികൾ

ഭക്ഷണപ്പൊതികൾ സ്കൂൾ പ്രിൻസിപ്പൽ ഡോ. എസ് പൂജയിൽനിന്ന് ഡിവൈഎഫ്ഐ പ്രവർത്തകർ ഏറ്റുവാങ്ങുന്നു


വർക്കല വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ ഹൃദയപൂർവം പദ്ധതിയുടെ ഭാഗമായി അയിരൂർ എംജിഎം മോഡൽ സ്കൂളിലെ വിദ്യാർഥികളും  സ്റ്റാഫ് അംഗങ്ങളും സമാഹരിച്ച ഭക്ഷണപ്പൊതികൾ ഡിവൈഎഫ്ഐ പ്രവർത്തകർക്ക് കൈമാറി. ഡിവൈഎഫ്ഐ ചെമ്മരുതി മേഖലാ ഭാരവാഹി രാകേഷ് സ്കൂൾ പ്രിൻസിപ്പൽ ഡോ. എസ് പൂജയിൽനിന്നും ഏറ്റുവാങ്ങി. അധ്യാപകരായ സാജൻ, എസ്ആർ പ്രവിൻ, റോയി തോമസ്, സി ബിനുകുമാർ, അനിത, ഓഫീസ് സ്റ്റാഫ് സുനിൽ തുടങ്ങിയവർ പങ്കെടുത്തു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ  രോഗികൾക്കും കൂട്ടിരിപ്പുകാർക്കും നൽകുന്നതിനാണ് ഭക്ഷണപ്പൊതികൾ സമാഹരിച്ചത്. Read on deshabhimani.com

Related News