ചിറയിൻകീഴിൽ ആരോഗ്യമേള 13നും 14നും



ചിറയിൻകീഴ് ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യമേള 13നും  14നും  നടക്കും.   13ന് വൈകിട്ട്‌ നാലിന് ശാർക്കര ഗവ. യുപിഎസിൽ  വിദ്യാഭ്യാസ  മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. മേളയുടെ ഉദ്ഘാടനത്തോട്‌ അനുബന്ധിച്ച് വർണാഭമായ ഘോഷയാത്രയും നടത്തുമെന്ന് സംഘാടക സമിതി ഭാരവാഹികളായ ബ്ലോക്ക് പ്രസിഡന്റ് പി സി ജയശ്രീ, വൈസ് പ്രസിഡന്റ് എസ് ഫിറോസ് ലാൽ, സ്ഥിരം സമിതി അധ്യക്ഷരായ ജോസഫിൻ മാർട്ടിൻ ,പി മണികണ്ഠൻ, കവിത സന്തോഷ്, താലൂക്കാശുപത്രി സൂപ്രണ്ട് ഡോ. ശബ്നം, ബിഡിഒ എൽ ലെനിൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.   ബ്ലോക്ക് പഞ്ചായത്തും ചിറയിൻകീഴ് താലൂക്ക് ആശുപത്രിയും  മറ്റ്‌ ആരോഗ്യ സ്ഥാപനങ്ങളും സംയുക്തമായാണ് മേള സംഘടിപ്പിക്കുന്നത്. 14ന് രാവിലെ എട്ടുമുതൽ പ്രദർശന  സ്റ്റാളുകളുടെ പ്രവർത്തനം ആരംഭിക്കും. സർക്കാർ ആരോഗ്യമേഖലയിൽ നടപ്പിലാക്കിയ നൂതന പദ്ധതികളും ആരോഗ്യസേവനങ്ങളും പ്രതിഫലിപ്പിക്കുന്ന രീതിയിലാണ് പൊതുജന പങ്കാളിത്തത്തോടെ ആരോഗ്യമേള സംഘടിപ്പിക്കുന്നത്. അടൂർ പ്രകാശ് എംപി, എംഎൽഎമാരായ വി ശശി, ഒ എസ് അംബിക എന്നിവർ പങ്കെടുക്കും. Read on deshabhimani.com

Related News