ഇ-–ബസ്‌ സൂപ്പർ ഹിറ്റ്‌



  തിരുവനന്തപുരം  സർവീസ് തുടങ്ങി 10 ദിവസം പിന്നിടുമ്പോൾ, കെഎസ്‌ആർടിസി നഗരത്തിൽ ആരംഭിച്ച ഇ –ബസ്‌ സൂപ്പർഹിറ്റ്‌.  യാത്രക്കാരുടെ എണ്ണത്തിൽ കാര്യമായ വർധന കണ്ടുതുടങ്ങിയെന്നാണ്‌ അധികൃതർ പറയുന്നത്‌. കിലോമീറ്ററിന്‌ ഒമ്പതു രൂപ ചെലവ്‌ പ്രതീക്ഷിച്ചിടത്ത്‌ 4.60 രൂപ മുതൽ അഞ്ചുവരെ വരുന്നുള്ളൂ എന്നതും നേട്ടമായി. ഒറ്റ ചാർജിൽ 120 കിലോമീറ്റർവരെ സർവീസ്‌ നടത്താമെന്നാണ്‌ കരുതിയിരുന്നെങ്കിൽ 160 മുതൽ 180 കിലോമീറ്റർവരെ മൈ ലേജും ഇ ബസിനുണ്ട്‌.  വെള്ളിമുതൽ ബുധൻവരെ ഡീസൽ ക്ഷാമത്തെത്തുടർന്ന്‌ ജൻറം സർവീസുകൾ വെട്ടിക്കുറച്ചപ്പോൾ ഇ ബസുകൾ പതിവുപോലെ സർവീസ്‌ നടത്തി. 25 ബസുണ്ടെങ്കിലും 23 എണ്ണമാണ്‌ സർവീസ്‌ നടത്തുന്നത്‌. അതിൽ രണ്ടെണ്ണം എയർപോർട്ട്‌, റെയിൽ കണക്ടാണ്‌. പകൽ സർവീസിൽ 6000 രൂപവരെയാണ്‌ കലക്‌ഷൻ. സിറ്റി സർവീസിൽ 10 രൂപയാണ്‌ ടിക്കറ്റ്‌ നിരക്ക്‌. എയർപോർട്ട്‌, റെയി ൽ കണക്ടിന്‌ തമ്പാനൂരിൽനിന്ന്‌ ഇന്റർനാഷണൽ ടെർമിനലിൽ പോകാൻ 25 രൂപ നൽകണം. സർവീസുകൾ ജനപ്രിയമാകുന്നുവെന്നാണ്‌ കലക്‌ഷനിലെ വർധന കാണിക്കുന്നത്‌.  ശരാശരി 28,000 പേർ പ്രതിദിനം സർക്കുലർ സർവീസിനെ ആശ്രയിക്കുന്നുവെന്നാണ്‌ കണക്ക്‌. ഡീസൽ സർവീസുകൾ വെട്ടിച്ചുരുക്കിയിട്ടും കലക്‌ഷൻ കുറഞ്ഞിട്ടില്ല. അഞ്ചുമുതൽ 10 ശതമാനം വരെയുള്ള കലക്‌ഷൻ വർധന നിലനിർത്താൻ കഴിഞ്ഞാൽ സർവീസ്‌ ലാഭകരമായി മുന്നോട്ടുകൊണ്ടുപോകാമെന്ന്‌ അധികൃതർ പറഞ്ഞു.  25 വൈദ്യുത ബസുകൂടി ഉടൻ എത്തിച്ചേരും. അതുകൂടി ചേരുമ്പോൾ സിറ്റി സർക്കുലർ പൂർണമായും ലാഭകരമാക്കാൻ കഴിയുമെന്നാണ്‌ കണക്കുകൂട്ടൽ. Read on deshabhimani.com

Related News