നിയമസഭ രാജ്യത്തിന്‌ മാതൃക: സ്പീക്കർ

നിയമസഭയിൽ നടത്തുന്ന ഫോട്ടോ– വീഡിയോ പ്രദർശനം ഉദ്‌ഘാടനം ചെയ്തശേഷം സ്‌പീക്കർ എം ബി രാജേഷും ഡെപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാറും കാണുന്നു


തിരുവനന്തപുരം നിയമനിർമാണസഭകളുടെ പ്രവർത്തനം ജനാധിപത്യത്തിന്റെ പ്രധാന അളവുകോലാണെന്ന്‌ സ്പീക്കർ എം ബി രാജേഷ്‌. കേരളത്തിലെ നിയമസഭ രാജ്യത്തിനാകെ മാതൃകയാണെന്ന്‌ അഭിമാനത്തോടെ പറയാനാകും. കഴിഞ്ഞവർഷം ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മേളിച്ചത്  കേരള നിയമസഭയാണ്, 61 ദിവസം. 51 നിയമവും പാസാക്കി. സ്വാതന്ത്ര്യത്തിന്റെ 75–--ാം വാർഷികാഘോഷ ഭാഗമായി നിയമസഭയിൽ ആരംഭിച്ച വീഡിയോ, ഫോട്ടോ, പുസ്തക പ്രദർശനവും പ്രഭാഷണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  ഭരണഘടന രൂപീകരണ അസംബ്ലിയുടെ നടപടിക്രമങ്ങൾ മുഴുവൻ മലയാളത്തിലേക്ക്‌ പരിഭാഷപ്പെടുത്തുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്‌. 2025 ഓടെ അത്‌ പ്രകാശിപ്പിക്കണമെന്നാണ് ലക്ഷ്യം.  "ഇന്ത്യ എന്ന ആശയം: ഭരണഘടനയും വർത്തമാനകാല യാഥാർഥ്യവും' എന്ന വിഷയത്തിൽ കേരള സർവകലാശാല മുൻ പ്രോ-വൈസ് ചാൻസലർ ഡോ. ജെ പ്രഭാഷ് പ്രഭാഷണം നടത്തി.  ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അധ്യക്ഷനായി. നിയമസഭാ സെക്രട്ടറി എ എം ബഷീർ, കെ-ലാപ്സ് എക്സിക്യൂട്ടീവ് ഡയറക്ടർ മഞ്ജു വർഗീസ് എന്നിവരും സംസാരിച്ചു. Read on deshabhimani.com

Related News