അരുവിക്കര എൽപിഎസിന് 
1.20 കോടിയുടെ പുതിയ മന്ദിരം

അരുവിക്കര എൽപിഎസിലെ പുതിയ കെട്ടിടത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ ജി സ്റ്റീഫൻ എംഎൽഎ 
ഉദ്ഘാടനം ചെയ്യുന്നു


ആര്യനാട് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 2021- –-22 പ്ലാൻ ഫണ്ടിൽ നിന്നും ഒരു കോടി 20 ലക്ഷം രൂപ ചെലവഴിച്ച് നിർമിക്കുന്ന അരുവിക്കര എൽപിഎസിലെ പുതിയ കെട്ടിടത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ ജി സ്റ്റീഫൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കെട്ടിടത്തിൽ ഇരു നിലകളിലായി ആറ് ക്ലാസ് മുറികളാണുള്ളത്. ഒരു വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കും. അരുവിക്കര നിയോജക മണ്ഡലത്തിലെ മറ്റ് അഞ്ച് വിദ്യാലയങ്ങൾക്കുകൂടി കെട്ടിടം നിർമിക്കുന്നതിന്‌  പ്ലാൻ ഫണ്ടിൽ തുക അനുവദിച്ചു. ബെവ്‌കോയുടെ സിഎസ്ആർ ഫണ്ടിൽ നിന്നും സ്കൂളിലെ പാചകപ്പുര നവീകരണത്തിനായി 20 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. അരുവിക്കര പഞ്ചായത്ത്‌ പ്രസിഡന്റ്‌ കളത്തറ മധു അധ്യക്ഷനായി. നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ  സ്ഥിരംസമിതി അധ്യക്ഷൻ വി ആർ ഹരിലാൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മറിയക്കുട്ടി, സ്ഥിരംസമിതി അധ്യക്ഷൻമാരായ എസ് അലിഫിയ, ജഗൽ വിനായക്, ആർ കല, വാർഡ് അംഗം എ എം ഇല്യാസ്, സൗത്ത് സർക്കിൾ പിഡബ്ല്യുഡി ബിൽഡിങ് സൂപ്രണ്ടിങ് എൻജിനിയർ എം ജി ലൈജു, എഇഒ എൽ ഇന്ദു, അരുവിക്കര ഫാർമേഴ്‌സ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ ആർ രാജ്‌മോഹൻ, എസ്എംസി ചെയർമാൻ എ ആന്റണി, വി ആർ പ്രവീൺ കുമാർ, എസ്എ റഹീം, വെള്ളൂർക്കോണം അനിൽ, ഉമാദേവി എന്നിവർ സംസാരിച്ചു. പിടിഎ പ്രസിഡന്റ് ജി രാജീവ് സ്വാഗതവും ഹെഡ്മിസ്ട്രസ് കെ നസീറ നന്ദി പറഞ്ഞു. Read on deshabhimani.com

Related News