ബഫർ സോണിൽ കടകൾ വൈകിട്ട്‌ 5 വരെ



തിരുവനന്തപുരം ബഫർ സോണുകളിലുൾപ്പെട്ട മുട്ടത്തറ, വലിയതുറ, വള്ളക്കടവ് വാർഡുകളിൽ ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് ഇളവുകൾ നൽകുമെന്ന്‌ മന്ത്രി കടകംപള്ളി സുരേന്ദ്രൻ. രാവിലെ ഏഴുമുതൽ 11 വരെ പ്രവർത്തിക്കുന്ന, അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ വൈകിട്ട് അഞ്ചുവരെ പ്രവർത്തിക്കാം. കോവിഡ് മാനദണ്ഡം കർശനമായി പാലിക്കണം. സപ്ലൈകോ, ഹോർട്ടികോർപ്‌, കൺസ്യൂമർഫെഡ് തുടങ്ങിയവയുടെ ന്യായവില മൊബൈൽ യൂണിറ്റുകൾ ദിവസേന ഈ പ്രദേശങ്ങളിലെത്തും. മൊബൈൽ എടിഎം സേവനവും ലഭ്യമാക്കും.    നാടൻവള്ളങ്ങൾ ഉപയോഗിച്ചുള്ള മത്സ്യബന്ധനത്തിനും അനുമതി നൽകി. പ്രദേശത്തുള്ളവരുടെ ഉപയോഗത്തിനാണിത്‌. മത്സ്യം ബാക്കിവരികയാണെങ്കിൽ മത്സ്യഫെഡ് അടക്കമുള്ള സംവിധാനംവഴി വിൽക്കാൻ സംവിധാനമൊരുക്കും. കന്യാകുമാരിയിൽനിന്ന് ഇങ്ങോട്ടുള്ള മത്സ്യബന്ധനവും കടൽയാത്രയും തടയും. മേഖലകളിൽ കോഴിയിറച്ചി വിൽപ്പനയ്ക്കായി കെപ്‌കോസേവനവും ലഭ്യമാക്കുമെന്ന്‌ മന്ത്രി അറിയിച്ചു.  ആരോഗ്യ സേവനങ്ങൾ 24 മണിക്കൂറും ലഭ്യമാണ്‌. ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ രണ്ട് മൊബൈൽ യൂണിറ്റുകളും ഇവിടെയുണ്ട്‌. Read on deshabhimani.com

Related News