സ്‌മാർട്ടായി വില്ലേജ്‌ ഓഫീസുകള്‍

സ്മാർട്ട് വില്ലേജ് ഓഫീസായ കുടവൂർ വില്ലേജ് ഓഫീസ്‌ മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്യുന്നു


കിളിമാനൂർ വർക്കല മണ്ഡലത്തിലെ മുഴുവൻ വില്ലേജ് ഓഫീസും സ്മാർട്ട് വില്ലേജ് ഓഫീസുകളാക്കി മാറ്റുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. സ്മാർട്ട് ഓഫീസാക്കിയ കുടവൂർ വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.  വി ജോയി എംഎൽഎ അധ്യക്ഷനായി.  ജില്ലാ പഞ്ചായത്തം​ഗം ടി ബേബിസുധ, നാവായിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ബേബീ രവീന്ദ്രൻ, വൈസ് പ്രസിഡന്റ് എസ് സാബു, ജിഹാദ്, റഫീഖാബീവി, എസ് സുധീർ, മുല്ലനല്ലൂർ ശിവദാസൻ, ഇ എം റഷീദ് തുടങ്ങിയവർ സംസാരിച്ചു. കലക്ടർ നവജ്യോത് ഖോസ സ്വാ​ഗതവും വർക്കല താലൂക്ക് ഓഫീസർ ടി വിനോദ് രാജ് നന്ദിയും പറഞ്ഞു. മടവൂർ വില്ലേജ് ഓഫീസും സ്മാർട്ടായി. 44 ലക്ഷം രൂപ ചെലവിലാണ് മടവൂർ വില്ലേജ് ഓഫീസിന് സ്മാർട്ട് ഓഫീസ് കെട്ടിടം നിർമിച്ചത്. മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു.  വി ജോയി എംഎൽഎ അധ്യക്ഷനായി. കലക്ടർ നവ്ജ്യോത് ഖോസ, ടി ബേബിസുധ, എം ബിജുകുമാർ, ഡി ദീപ, എസ് ആർ അഫ്സൽ, എച്ച് നാസർ, എം നാസർ, മടവൂർ സലിം, ആർ അനിൽകുമാർ, ശ്രീകുമാർ, ടി വിനോദ് രാജ്, ടി എൽ ഷാലി തുടങ്ങിയവർ സംസാരിച്ചു. Read on deshabhimani.com

Related News