എസ്എഫ്ഐ ജില്ലാ 
സമ്മേളനത്തിന് തുടക്കം

എസ്എഫ്ഐ ജില്ലാ സമ്മേളനം ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഉദ്ഘാടനം ചെയ്യുന്നു


നേമം എസ്എഫ്ഐ ജില്ലാ സമ്മേളനത്തിന് കോടിയേരി ബാലകൃഷ്‌ണൻ നഗറിൽ (പാപ്പനംകോട് ദർശന ഓഡിറ്റോറിയം) തുടക്കമായി. ജില്ലാ പ്രസിഡന്റ് എസ് ആർ ആദിത്യൻ പതാക ഉയർത്തി. പ്രതിനിധി സമ്മേളനം ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഉദ്ഘാടനംചെയ്‌തു.    ജില്ലാ പ്രസിഡന്റ് എസ് ആർ ആദിത്യൻ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി പി എം ആർഷോ, പ്രസിഡന്റ് കെ അനുശ്രീ, കേന്ദ്ര കമ്മിറ്റി അംഗം അഫ്സൽ, സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയി, ജില്ലാ സെക്രട്ടറിയറ്റ് അംഗം സി ജയൻബാബു, ജില്ലാ കമ്മിറ്റി അംഗങ്ങളായ എം എം ബഷീർ, എസ് കെ പ്രീജ, സ്വാഗതസംഘം ചെയർമാൻ പാറക്കുഴി സുരേന്ദ്ര ൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ്‌കുമാർ, രക്തസാക്ഷി സജിൻ ഷാഹുലിന്റെ അമ്മ മെഹബൂബ എന്നിവർ സംസാരിച്ചു.    ജില്ലാ വൈസ് പ്രസിഡന്റ് അവിനാഷ് രക്തസാക്ഷി പ്രമേയവും ജില്ലാ സെക്രട്ടറിയറ്റ് അംഗം മനേഷ് കോടിയേരി ബാലകൃഷ്‌ണൻ അനുസ്‌മരണവും ശ്രീതു അനുശോചന പ്രമേയവും അവതരിപ്പിച്ചു. എസ് കെ ആദിത്യൻ (കൺവീനർ), ഭാഗ്യമുരളി, ശ്രീശൻ, ഭവ്യ കൃഷ്‌ണൻ എന്നിവരാണ് പ്രസീഡിയം.    അർ അനന്ദു (കൺവീനർ), കാർത്തിക, അവിനാഷ് എന്നവരടങ്ങിയ പ്രമേയ കമ്മിറ്റിയെയും നിരഞ്ജൻ (കൺവീനർ), നന്ദു, പ്രിയങ്ക എന്നിവരടങ്ങിയ ക്രെഡൻഷ്യൽ കമ്മിറ്റിയെയും എസ് കെ ശിൽപ്പ (കൺവീനർ), വിജയ്, മഹേഷ്, ആശിഷ് എന്നിവരടങ്ങിയ പ്രമേയ കമ്മിറ്റിയെയും തെരെഞ്ഞെടുത്തു.    ജില്ലാ സെക്രട്ടറി ആദർശ് പ്രവർത്തന റിപ്പോർട്ടും സംസ്ഥാന സെക്രട്ടറിയറ്റ് അംഗം അഫ്സൽ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. തുടർന്ന് റിപ്പോർട്ടിൽ മേലുള്ള പൊതുചർച്ച ആരംഭിച്ചു. ഇന്നും ചർച്ച തുടരും. Read on deshabhimani.com

Related News