കൊച്ചുരാജനെ അനുസ്‌മരിച്ചു

കൊച്ചുരാജൻ സ്മൃതിമണ്ഡപത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയി പുഷ്പചക്രമർപ്പിക്കുന്നു


മംഗലപുരം  വെയിലൂരിൽ ആർഎസ്എസുകാർ കൊലപ്പെടുത്തിയ കൊച്ചുരാജനെ അനുസ്‌മരിച്ചു. രാവിലെ സ്‌മൃതിമണ്ഡപത്തി ൽ നടന്ന പുഷ്‌പാർച്ചനയ്‌ക്കുശേഷം വെയിലൂരിൽ സംഘടിപ്പിച്ച യോഗം സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയി ഉദ്ഘാടനംചെയ്‌തു.    വെയിലൂർ ഗവ. ഹൈസ്‌കൂളിൽ നിന്നും എസ്എസ്എൽസി പരീക്ഷയിൽ ഉന്നതവിജയം നേടിയവരെ സിപിഐ എം മംഗലപുരം ഏരിയ സെക്രട്ടറി മധു മുല്ലശേരി ആദരിച്ചു.  സിപിഐ എം ലോക്കൽ സെക്രട്ടറിമാരായ ബിജുകുമാർ, ആർ ജയൻ, രഘുനാഥൻ നായർ, ഏരിയ കമ്മിറ്റി അംഗങ്ങളായ സുനിൽ കുമാർ, വിധീഷ്, എം യാസിർ, കോട്ടറക്കരി ബ്രാഞ്ച് സെക്രട്ടറി ഗിരീശൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News