നേമം സോണൽ ഓഫീസിലെ 
ഉദ്യോഗസ്ഥരുടെ പിഴവ്‌ പരിശോധിക്കും




തിരുവനന്തപുരം  കെട്ടിടനിർമാണച്ചട്ടം ലംഘിച്ച്‌ നമ്പരും സർട്ടിഫിക്കറ്റും നൽകിയതിനെ തുടർന്ന്‌ തദ്ദേശ വകുപ്പിന്റെ മിന്നൽ പരിശോധനയിൽ സസ്‌പെൻഷനിലായ ഉദ്യോഗസ്ഥരുടെ പിഴവ്‌ പരിശോധിക്കുമെന്ന്‌ തിരുവനന്തപുരം നഗരസഭ.  നന്നായി പ്രവർത്തിക്കുന്ന ജീവനക്കാർക്ക്‌ എതിരല്ല നഗരസഭയെന്നും എന്നാൽ, നിയമവിരുദ്ധമായ ഇടപെടലുകളുണ്ടായാൽ കർശന നടപടി ഉണ്ടാവുമെന്നും നഗരസഭാ കൗൺസിൽ യോഗത്തിൽ മേയർ പറഞ്ഞു.   വ്യാഴാഴ്‌ച നടന്ന മിന്നൽ പരിശോധനയിൽ നേമം സോണൽ ഓഫീസിലെ അസി. എക്‌സിക്യൂട്ടീവ്‌ എൻജിനിയർ ജോസ്‌ എച്ച്‌ ജോൺ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്‌പെൻഡ്‌ ചെയ്‌തിരുന്നു.  വെള്ളിയാഴ്‌ച നടന്ന കൗൺസിൽ യോഗത്തിൽ നിന്നും ബിജെപി അംഗങ്ങൾ അകാരണമായി ഇറങ്ങിപ്പോയി. മന്ത്രി വീണാ ജോർജിനെ സാമൂഹ്യ മാധ്യമത്തിലൂടെ അധിക്ഷേപിച്ച്‌ സസ്‌പെൻഷനിലായ നഗരസഭയിലെ ഡ്രൈവർ ജെ ജയലാലിനെയും മറ്റ്‌ ഉദ്യോഗസ്ഥ അഴിമതികളെയും ന്യായീകരിച്ചാണ്‌ ബിജെപി അംഗങ്ങൾ  പോയത്‌.    ന​ഗരത്തിന്റെ വികസനവും വളർച്ചയും മുന്നോട്ടുവയ്‌ക്കുന്ന മാസ്റ്റർ പ്ലാനിന്റെ കരട്‌ പ്രസിദ്ധീകരിച്ചതുൾപ്പെടെയുള്ള പ്രധാന അജൻഡകൾ ചർച്ച ചെയ്‌ത യോഗമാണ്‌ ബിജെപി  അലങ്കോലമാക്കാൻ ശ്രമിച്ചത്. Read on deshabhimani.com

Related News