‘നമ്മുടെ ഓണം നമ്മുടെ പൂക്കൾ’ 
പദ്ധതി ആരംഭിച്ചു

പള്ളിച്ചൽ പഞ്ചായത്തിൽ ആരംഭിച്ച പുഷ്പക്കൃഷി ഐ ബി സതീഷ് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു


നേമം ഓണത്തിന്‌ അത്തപ്പൂക്കളമൊരുക്കാൻ ഇത്തവണയും കാട്ടാക്കടയുടെ പൂക്കളെത്തും. കാട്ടാക്കട മണ്ഡലത്തിൽ കഴിഞ്ഞവർഷം ആരംഭിച്ച ‘നമ്മുടെ ഓണം നമ്മുടെ പൂക്കൾ' പദ്ധതിയുടെ ഭാഗമായി ഈ വർഷവും പുഷ്‌പക്കൃഷി ആരംഭിച്ചു. പള്ളിച്ചൽ പഞ്ചായത്തിലെ നാലര ഏക്കറിൽ ആരംഭിച്ച പുഷ്‌പക്കൃഷി ഐ ബി സതീഷ് എംഎൽഎ ഉദ്ഘാടനം ചെയ്‌തു.    പള്ളിച്ച​ലില്‍ മാത്രം ഇത്തവണ 25 ഏക്കറിൽ കൃഷിയിറക്കും. മറ്റു പഞ്ചായത്തുകളിലും കൃഷി ആരംഭിക്കും. ഇത്തവണ 50 ഏക്കറിലെങ്കിലും കൃഷി ചെയ്യുമെന്ന്‌ ഐ ബി സതീഷ് എംഎൽഎ അറിയിച്ചു. കൃഷി വകുപ്പിന്റെയും വിവിധ സംഘടനകളുടെയും സഹായത്തോടെ വിത്തുകളും തൈകളും ലഭ്യമാക്കും. ബ്ലോക്ക് പഞ്ചായത്ത്‌ നേതൃത്വത്തിൽ പിഎംകെഎസ്‌വൈ പദ്ധതിയിലൂടെ 50,000 തൈകൾ ലഭ്യമാക്കുമെന്നും എംഎൽഎ പറഞ്ഞു. തൊഴിലുറപ്പ് പദ്ധതി, കൃഷിവകുപ്പ്, നേമം ബ്ലോക്ക് പഞ്ചായത്ത്, കുടുംബശ്രീ എന്നിവയുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുക.    പഞ്ചായത്ത്‌ പ്രസിഡന്റ് ടി മല്ലിക അധ്യക്ഷയായി. എൻആർഇജി സംസ്ഥാന മിഷൻ ഡയറക്ടർ നിസാമുദീൻ, ജില്ലാ പഞ്ചായത്ത്‌ സ്ഥിരംസമിതി അധ്യക്ഷൻ വിളപ്പിൽ രാധാകൃഷ്ണൻ, വി വിജയൻ, വി ബിന്ദു, സി ആർ സുനു, എ ടി മനോജ്‌, കെ തമ്പി, കെ രാകേഷ്, ശാലിനി, ശാരിക, സരിത, രാധാകൃഷ്ണൻ നായർ, കെ വി സുരേഷ് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News