കർഷകസംഘം ഏരിയ 
സമ്മേളനങ്ങൾക്ക് തുടക്കം



നെടുമങ്ങാട് നെടുമങ്ങാടു നടക്കുന്ന കര്‍ഷകസംഘം ജില്ലാ സമ്മേളനത്തിനു മുന്നോടിയായുള്ള ഏരിയ സമ്മേളനങ്ങള്‍ക്കു തുടക്കമായി. കാർഷികോൽപ്പന്നങ്ങൾ ഹോർട്ടികോർപ് ഏറ്റെടുക്കണമെന്ന്‌  നെടുമങ്ങാട് ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.   മൊത്തവ്യാപാര മാർക്കറ്റിൽ എത്തിക്കുന്ന മുഴുവൻ സാധനങ്ങൾക്കും ഒരാഴ്ചയ്ക്കുള്ളിൽ വില നൽകണം, കൃഷിയിടങ്ങളിലെ വന്യജീവി ശല്യം തടയാൻ സോളാർ ഫെൻസിങ്ങിന് ധനസഹായം നൽകണം, കാട്ടുപന്നിയെ വെടിവച്ചു കൊല്ലാനുള്ള അനുമതിയിലെ അപ്രായോഗികത പരിഹരിക്കാന്‍ നടപടിയെടുക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.  പൂവത്തൂർ സി വി ബാലചന്ദ്രൻ നഗറിൽ നടന്ന സമ്മേളനം കര്‍ഷകസംഘം സംസ്ഥാന പ്രസിഡന്റ്‌ എം വിജയകുമാർ ഉദ്‌ഘാടനം ചെയ്തു. പി ജി പ്രേമചന്ദ്രന്‍ താല്‍ക്കാലിക അധ്യക്ഷനായി. സമ്മേളനത്തിൽ മികച്ച കർഷകരെ ആദരിച്ചു. പി ജി പ്രേമചന്ദ്രൻ, ആർ കെ സുനിൽകുമാർ, ആർ ദീപ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. സെക്രട്ടറി ആർ മധു റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി കെ സി വിക്രമൻ, പ്രസിഡന്റ് വി എസ് പത്മകുമാർ, ട്രഷറർ ഡി കെ മുരളി, ആർ ജയദേവൻ, പി എസ് പ്രശാന്ത്, എസ് എസ് ബിജു എന്നിവർ സംസാരിച്ചു. ഒമ്പത്‌  വില്ലേജ് കമ്മിറ്റിയിൽ നിന്നായി 175 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുത്തത്. ഭാരവാഹികൾ: പി ജി പ്രേമചന്ദ്രന്‍(പ്രസിഡന്റ്‌), എ നൗഷാദ്, ആർ ദീപ (വൈസ് പ്രസിഡന്റുമാര്‍), ആർ മധു (സെക്രട്ടറി), പ്രദീപ് എം എസ്, വേങ്കവിള സുരേഷ് (ജോയിന്റ്‌ സെക്രട്ടറിമാര്‍), ടി ആർ സുരേഷ് (ട്രഷറർ) എന്നിവരടങ്ങിയ മുപ്പതംഗ ഏരിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു. പത്തൊമ്പത് ഏരിയ സമ്മേളനങ്ങളും ആഗസ്റ്റില്‍ പൂര്‍ത്തിയാകും. 13നും14നും പേരൂര്‍ക്കട , വിതുര സമ്മേളനങ്ങളും 14നും 15നും കാട്ടാക്കട സമ്മേളനവും നടക്കുമെന്ന് ജില്ലാ ഭാരവാഹികളായ കെ സി വിക്രമന്‍,വി എസ് പത്മകുമാര്‍ എന്നിവര്‍ അറിയിച്ചു.  Read on deshabhimani.com

Related News