ഹാൾട്ട്‌ സ്‌റ്റേഷൻ; റെയിൽവേ മന്ത്രിക്ക്‌ നിവേദനം നൽകും



പാറശാല പാറശാല റെയിൽവേ സ്റ്റേഷനെ ഹാൾട്ട്‌ സ്റ്റേഷനായി തരം താഴ്ത്താനുള്ള കേന്ദ്ര സർക്കാർ നടപടിക്കെതിരെ മെമ്മോറാണ്ടം തയ്യാറാക്കി കേന്ദ്ര റെയിൽവേ മന്ത്രിക്കും എംപിക്കും  ബന്ധപ്പെട്ട വകുപ്പ് മേധാവികൾക്കും നൽകും. സർവകക്ഷി യോഗത്തിലാണ്‌ ഇതിന്‌ തീരുമാനമായത്‌. പഞ്ചായത്ത് പ്രസിഡന്റ് എൽ മഞ്ജുസ്മിത അധ്യക്ഷയായി. സർവകക്ഷി പ്രതിനിധികളും വിവിധ രാഷ്ട്രീയ സംഘടനാ ഭാരവാഹികളും ബഹുജനങ്ങളും പങ്കെടുത്തു.  റെയിൽവേ സ്റ്റേഷൻ പരിസരത്ത് ജനകീയ ഒപ്പുശേഖരണം നടത്താനും ആക്ഷൻ കൗൺസിൽ രൂപീകരിക്കാനും തീരുമാനിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് കെ ബെൻഡാർവിൻ, ആർ ബിജു, എൽ വിനിതകുമാരി, എസ് വീണ, എ ടി അനിതാ റാണി, ജി ശ്രീധരൻ, എം എസ് സന്തോഷ് കുമാർ, കെ മധു, പുത്തൻകട വിജയൻ, എൻ രാഘവൻനാടാർ, കൊല്ലിയോട് സത്യനേശൻ, എസ് മധു, ജസ്റ്റിൻ രാജ്, പി എസ്  സ്ഥാണുപ്രസാദ്‌, ഗിരീഷ്, അപ്പു ജപമണി തുടങ്ങിയവർ സംസാരിച്ചു. 98 ഏക്കറോളം ഭൂമിയുള്ള റെയിൽവേ സ്‌റ്റേഷനിൽ നിരവധി പദ്ധതികൾ കൊണ്ടുവന്നെങ്കിലും അവയെല്ലാം വാഗ്ദാനത്തിലൊതുങ്ങുകയായിരുന്നു. Read on deshabhimani.com

Related News