ശ്രീനാരായണ ദര്‍ശനമാണ് കേരളത്തെ നയിച്ചത്‌: കെ രാധാകൃഷ്ണന്‍

ശിവഗിരി മഠത്തില്‍ ഗുരുധര്‍മ പ്രചാരണസഭ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി സംഘടിപ്പിച്ച സംഗമം മന്ത്രി കെ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു


വർക്കല ശ്രീനാരായണ ദര്‍ശനത്തില്‍ അധിഷ്‌ഠിതമായ മുന്നേറ്റമാണ് കേരളത്തെ ഇന്നത്തെ നിലയിലെത്തിച്ചതെന്ന് മന്ത്രി കെ രാധാകൃഷ്‌ണന്‍ പറഞ്ഞു. ശിവഗിരി മഠത്തില്‍ ഗുരുധര്‍മ പ്രചാരണസഭ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി സംഘടിപ്പിച്ച സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.  ശിവഗിരി മഠം പ്രസിഡന്റ്‌ സ്വാമി സച്ചിദാനന്ദ അധ്യക്ഷനായി. വൃക്ഷത്തൈകളുടെ വിതരണം വി ജോയി എംഎല്‍എയും ദാനസത്രം നിംസ് മെഡിസിറ്റി മാനേജിങ്‌ ഡയറക്ടര്‍ എംഎസ് ഫൈസല്‍ഖാനും പുസ്‌തക വിതരണം ന്യൂ രാജസ്ഥന്‍ മാര്‍ബിള്‍സ് എംഡി വിഷ്‌ണുഭക്തനും നിർവഹിച്ചു. വിദ്യാഭ്യാസ രംഗത്തെ സമഗ്രസംഭാവനകള്‍ക്ക് ഡോ. ശങ്കരന്‍ നായരെ(ലണ്ടന്‍) ആദരിച്ചു. ധര്‍മസംഘം ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, നഗരസഭ ചെയര്‍മാന്‍ കെ എം ലാജി, സഭാ വൈസ് പ്രസിഡന്റ്‌ അനില്‍ തടാലില്‍, സഭാ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി, ജോയിന്റ്‌ സെക്രട്ടറി സ്വാമി വീരേശ്വരാനന്ദ, സഭാ രജിസ്ട്രാര്‍ പി എം മധു എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ഥികള്‍ക്ക്‌ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. Read on deshabhimani.com

Related News