പാട്ടത്തിൽ സ്കൂളിൽ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്തു



മംഗലപുരം പ്ലാൻ ഫണ്ടിൽനിന്നും ഒരു കോടി രൂപ ചെലവഴിച്ചു പാട്ടത്തിൽ ഗവ. എൽപി സ്കൂളിൽ നിർമിച്ച പുതിയ മന്ദിരത്തിന്റ ഉദ്ഘാടനം വിദ്യാഭ്യാസ  മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. യോഗത്തിൽ പഞ്ചായത്ത്‌ പ്രസിഡന്റ് സുമ ഇടവിളാകം അധ്യക്ഷയായി. വി ശശി എംഎൽഎ സ്വാഗതം പറഞ്ഞു. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് ഹരിപ്രസാദ്, ജില്ലാ പഞ്ചായത്ത്‌ അംഗം കെ വേണുഗോപാലൻ നായർ, ബ്ലോക്ക്‌ വൈസ് പ്രസിഡന്റ് അനീജ, സ്കൂൾ ഹെഡ് മാസ്റ്റർ കൃഷ്ണൻകുട്ടി മടവൂർ, പഞ്ചായത്ത്‌ അംഗങ്ങളായ ജി മുരളീധരൻ, എസ് ശ്രീലത, പി വനജകുമാരി, എസ് ജയ, എഇഒ കെ രവികുമാർ, ആർ രാജശേഖരൻ നായർ, എം ഇ ഷംനാദ്  എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News