തൊഴിൽ സംരക്ഷണത്തിന്‌ 
ആധാരമെഴുത്ത്‌ ജീവനക്കാരുടെ ധർണ

കെഎസ്ഡിഡബ്ല്യു തൊഴിൽസംരക്ഷണ ധർണ സംസ്ഥാന പ്രസിഡന്റ് 
ബി സത്യൻ ഉദ്ഘാടനം ചെയ്യുന്നു


  തിരുവനന്തപുരം വിവിധ ആവശ്യങ്ങളുന്നയിച്ച്‌  ജില്ലാ രജിസ്ട്രാറുടെ ഓഫീസിനുമുന്നിൽ സ്റ്റേറ്റ് ഡോക്യുമെന്റ്സ് വർക്കേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റി തൊഴിൽ സംരക്ഷണ ധർണ നടത്തി. സംസ്ഥാന പ്രസിഡന്റ്‌ ബി സത്യൻ ഉദ്ഘാടനംചെയ്തു.  ജില്ലാ പ്രസിഡന്റ്‌ പൗഡിക്കോണം രവികുമാർ അധ്യക്ഷനായി.  ആധാരമെഴുത്ത് തൊഴിൽ സംരക്ഷിക്കുക, ടെംപ്ലേറ്റ് മോഡൽ പരിഷ്കാരം ഉപേക്ഷിക്കുക, സ്വയം ആധാരം തയ്യാറാക്കാമെന്ന നിയമം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ . സംസ്ഥാന വർക്കിങ്‌ പ്രസിഡന്റ്‌ കരകുളം ബാബു, ജില്ലാ സെക്രട്ടറി കുരുവിക്കാട് ഗിരീഷ് കുമാർ, പോത്തൻകോട് ഹരിദാസ്, കൊഞ്ചിറ ഗോപി, അംബിക, തിരുവല്ലം മധു എന്നിവരും സംസാരിച്ചു. Read on deshabhimani.com

Related News