ആരവമുയർത്തി ‘പ്രീ - വേൾഡ് കപ്പ്’

പ്രീ വേൾഡ് കപ്പ് ഫുട്ബോൾ മത്സര ഉദ്ഘാടനത്തിൽ മന്ത്രി പി എ മുഹമ്മദ് റിയാസും കെ എസ് സുനിൽകുമാറും പന്ത് തട്ടുന്നു


തിരുവനന്തപുരം ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതീകാത്മകമായി പ്രീ - വേൾഡ് കപ്പ് ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു. വേൾഡ് കപ്പിൽ പങ്കെടുക്കുന്ന രാജ്യങ്ങളുടെ പേരിൽ, ജഴ്സിയണിഞ്ഞ് ടീമുകൾ അണിനിരന്നു. ജില്ല –- ബ്ലോക്ക് കമ്മിറ്റി അംഗങ്ങൾ, മേഖലാ ഭാരവാഹികൾ എന്നിവർ ടീമുകളുടെ ഭാഗമായി. മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്‌ഘാടനം ചെയ്‌തു. കെ എസ് സുനിൽ കുമാർ, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ഷിജൂഖാൻ, പ്രസിഡന്റ് വി അനൂപ്, ട്രഷറർ വി എസ് ശ്യാമ,  എ എം അൻസാരി, എസ് എസ് നിതിൻ, എൽ എസ് ലിജു, ജിനീഷ് തുടങ്ങിയവർ പങ്കെടുത്തു.   Read on deshabhimani.com

Related News