ഇന്ത്യൻ ജനതയുടെ വിജയം: വിജു കൃഷ്ണൻ

എൻജിഒ യൂണിയൻ തിരുവനന്തപുരം നോർത്ത് ജില്ലാ സമ്മേളനത്തിന്‌ മുന്നോടിയായി കല്ലമ്പലത്ത്‌ സംഘടിപ്പിച്ച 
കർഷക സമരവും സമകാലിക ഇന്ത്യൻ രാഷ്ട്രീയവും സെമിനാർ ഡോ. വിജു കൃഷ്‌ണൻ ഉദ്ഘാടനം ചെയ്യുന്നു


തിരുവനന്തപുരം കർഷക സമരത്തിന്റെ വിജയം ഇന്ത്യൻ ജനതയുടെ വിജയമാണെന്ന്‌ അഖിലേന്ത്യാ കിസാൻ സഭ ജോയിന്റ്‌ സെക്രട്ടറി ഡോ. വിജു കൃഷ്‌ണൻ പറഞ്ഞു. എൻജിഒ യൂണിയൻ തിരുവനന്തപുരം നോർത്ത് ജില്ലാ സമ്മേളനത്തിന്‌ മുന്നോടിയായി കല്ലമ്പലത്ത്‌ സംഘടിപ്പിച്ച  കർഷക സമരവും സമകാലിക ഇന്ത്യൻ രാഷ്ട്രീയവും സെമിനാർ  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നരേന്ദ്ര മോദി സർക്കാരിന്റെ അടിച്ചമർത്തലുകളെ അതിജീവിച്ചാണ് കർഷക സമരം വിജയത്തിലെത്തിയത്. ബ്രിട്ടീഷ് ഭരണ കാലത്ത് സ്വാതന്ത്ര്യ സമര സേനാനികളെ നേരിട്ടതുപോലെയാണ് കർഷകസമരത്തെയും മോദി സർക്കാർ നേരിട്ടതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ്‌ കെ എം സക്കീർ അധ്യക്ഷനായി. സംസ്ഥാന ട്രഷർ എൻ നിമൽരാജ്, സംസ്ഥാന സെക്രട്ടറിയറ്റംഗം കെ പി സുനിൽകുമാർ, ജില്ലാ സെക്രട്ടറി കെ എ ബിജുരാജ്, ജില്ലാ ട്രഷറർ പി കെ വിനുകുമാർ എന്നിവർ സംസാരിച്ചു. സമ്മേളനം 12ന്‌ ബിടിആർ ഹാളിൽ സിഐടിയു സംസ്ഥാന പ്രസിഡന്റ്‌  ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്യും.   Read on deshabhimani.com

Related News