മത്സ്യത്തൊഴിലാളി ജാഥയ്‌ക്ക്‌ ഉജ്വല സ്വീകരണം

സംസ്ഥാന മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സിഐടിയു) ജാഥയുടെ സമാപന യോഗം വർക്കലയിൽ 
വി ജോയി എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു


തിരുവനന്തപുരം  മത്സ്യത്തൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിലാക്കുന്ന കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധവുമായി മത്സ്യത്തൊഴിലാളി ഫെഡറേഷൻ വാഹനപ്രചാരണ ജാഥ. മണ്ണെണ്ണവില അടിക്കടി വർധിപ്പിക്കുന്നു, ഡീസലിന്റെയും പെട്രോളിന്റെയും വില കുതിച്ചുകയറുന്നു. തൊഴിലാളികൾക്ക്‌ ആശ്രയമാകുന്ന മത്സ്യഫെഡിനെ തകർക്കാനുള്ള വലതുപക്ഷത്തിന്റെയും ഒരുവിഭാഗം മാധ്യമങ്ങളുടെയും ശ്രമംവേറെയും.  ഇതിന്‌ മറുപടിയും സംസ്ഥാന സർക്കാർ മത്സ്യത്തൊഴിലാളികൾക്ക്‌ ചെയ്യുന്ന സഹായങ്ങൾ വ്യക്തമാക്കിയുമാണ്‌ ജാഥാക്യാപ്‌റ്റൻ പി പി ചിത്തരഞ്‌ജൻ എംഎൽഎ, വൈസ്‌ ക്യാപ്‌റ്റൻ ടി മനോഹരൻ എന്നിവർ എത്തുന്നത്‌. ആവേശകരമായ സ്വീകരണമാണ്‌ മത്സ്യത്തൊഴിലാളികളും മറ്റ്‌ വർഗ ബഹുജന സംഘടനകളും നൽകിയത്‌. കൊച്ചുതുറയിൽ സിഐടിയു സംസ്ഥാന പ്രസിഡന്റ്‌ ആനത്തലവട്ടം ആനന്ദൻ ജാഥ ഉദ്‌ഘാടനം ചെയ്‌തു. എ യേശുരാജൻ അധ്യക്ഷനായി. മത്സ്യത്തൊഴിലാളി ഫെഡറേഷൻ അഖിലേന്ത്യ ജനറൽ സെക്രട്ടറി പുല്ലുവിള സ്‌റ്റാൻലി, പി രാജേന്ദ്രകുമാർ, എ ജെ സുക്കാർണോ, ഡോ. വി ഗബ്രിയേൽ, സി ജറോംദാസ്‌, ബി അത്തനാസ്‌, എസ്‌ ആന്റക്‌സ്‌, ജി അനിൽകുമാർ, എം ചിഞ്ചു, ക്ലൈനസ്‌ റൊസാരിയോ, എ സ്‌നാഗപ്പൻ, ടി കെ ഭാസുരാദേവി , പി ഐ ഹാരീസ്‌, എ സഫറുള്ള എന്നിവർ സംസാരിച്ചു. വർക്കല ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങളേറ്റുവാങ്ങി വർക്കലയിലാണ്‌ ജാഥ സമാപിച്ചത്‌. സമാപന യോഗം വി ജോയി എംഎൽഎ ഉദ്ഘാടനം ചെയ്തു. സിപിഐ എം വർക്കല ഏരിയ സെക്രട്ടറി എം കെ യൂസഫ്, വി സത്യദേവൻ,  എച്ച് ഹാരിസ്, എം നാസിമുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു.   Read on deshabhimani.com

Related News