എസ്എഫ്ഐ ജില്ലാസമ്മേളനം 
ഇന്ന് തുടങ്ങും



നേമം 45–-മത് എസ്എഫ്ഐ ജില്ലാസമ്മേളനത്തിന് വ്യാഴം തുടക്കമാകും. എട്ട്, ഒമ്പത്,10 തീയതികളിൽ കോടിയേരി ബാലകൃഷ്ണൻ നഗറിലാണ് (പാപ്പനംകോട് ദര്‍ശന ഓഡിറ്റോറിയം) സമ്മേളനം നടക്കുന്നത്. സമ്മേളനത്തിന്റെ ഭാഗമായി കൊടിമര പതാകജാഥകൾ ഇന്ന് നടക്കും. എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം എ എൽ നിരഞ്ജൻ ക്യാപ്റ്റനും എം എസ് ജയകൃഷ്ണൻ മാനേജറുമായ പതാകജാഥ വൈകിട്ട് മൂന്നിന് സക്കീർ സ്മൃതി മണ്ഡപത്തിൽ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് വി അനൂപും സംസ്ഥാന കമ്മിറ്റി അംഗം എസ് കെ ശിൽപ്പ ക്യാപ്റ്റനും ആർ ജി ആശിഷ് മാനേജറുമായ കൊടിമര ജാഥ വൈകിട്ട് മൂന്നിന് സജിൻ ഷാഹുൽ സ്മൃതി മണ്ഡപത്തിൽ എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം വിചിത്രയും ഉദ്ഘാടനം ചെയ്യും.  ഒമ്പതിന് കോടിയേരി ബാലകൃഷ്ണൻ നഗറിൽ നടക്കുന്ന പ്രതിനിധി സമ്മേളനം ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഉദ്ഘാടനം ചെയ്യും. ജില്ലയിലെ വിവിധ ഏരിയ സമ്മേളനങ്ങൾ പൂർത്തിയാക്കി സമ്മേളനങ്ങൾ തെരഞ്ഞെടുത്ത 302 പ്രതിനിധികളാണ് പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കുന്നത്. Read on deshabhimani.com

Related News