വില്ലേജ് ഫീൽഡ് അസിസ്റ്റന്റിനെ പിരിച്ചുവിടും



തിരുവനന്തപുരം കൈക്കൂലിക്കേസിൽ അറസ്റ്റിലായ പാലക്കയം വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് വി സുരേഷ്‌കുമാറിനെ പിരിച്ചുവിടാൻ റവന്യു മന്ത്രി കെ രാജൻ നിർദേശിച്ചു. റവന്യൂ ജോയിന്റ് സെക്രട്ടറി നൽകിയ അന്വേഷണ റിപ്പോർട്ടുപ്രകാരമാണ് നടപടി. റിപ്പോർട്ട് ബുധനാഴ്ച മന്ത്രിക്ക് നൽകിയിരുന്നു. വില്ലേജ് ഓഫീസർക്കെതിരെയും കടുത്ത നടപടിയുണ്ടാകും. സുരേഷ്‌കുമാർ ഗുരുതര കുറ്റങ്ങൾ ചെയ്‌തിട്ടുണ്ടെന്നാണ് കണ്ടെത്തൽ. പൂർണമായും ഓൺലൈനായ വില്ലേജുകളിൽ ഓഫ്‌ലൈൻ സേവനങ്ങൾ പരമാവധി ഒഴിവാക്കണമെന്നും റിപ്പോർട്ടിൽ നിർദേശമുണ്ട്. കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് മഞ്ചേരി സ്വദേശിയിൽനിന്ന്‌ 2,500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സുരേഷ്‌കുമാറിനെ വിജിലൻസ് അറസ്റ്റുചെയ്‌തത്‌. പിന്നീടുള്ള അന്വേഷണത്തിൽ ഇയാളിൽനിന്ന് ഒരു കോടിയോളം രൂപ പിടികൂടിയിരുന്നു.   Read on deshabhimani.com

Related News