കേന്ദ്രസര്‍ക്കാര്‍ സംരക്ഷിക്കുന്നത് കുത്തകകളുടെ താല്‍പ്പര്യം: ബി വെങ്കിട്ട്

കെഎസ്‌കെടിയു പ്രക്ഷോഭ പ്രചാരണ ജാഥയ്‌ക്ക്‌ കല്ലമ്പലത്ത്‌ നൽകിയ സ്വീകരണത്തിൽ അഖിലേന്ത്യ ജനറൽ സെക്രട്ടറി ബി വെങ്കിട്ട്‍ ജാഥാ ക്യാപ്റ്റൻ എൻ ചന്ദ്രനെ ഷാളണിയിക്കുന്നു


കല്ലമ്പലം   കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ അദാനിയെയും അംബാനിയെയും പോലുള്ള വൻകിട കോർപറേറ്റുകളുടെ താൽപ്പര്യം മാത്രമാണ് സംരക്ഷിക്കുന്നതെന്ന് അഖിലേന്ത്യ കർഷക തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറി ബി വെങ്കിട്ട്. സംസ്ഥാന സെക്രട്ടറി എൻ ചന്ദ്രൻ നയിക്കുന്ന സംസ്ഥാന കർഷക തൊഴിലാളി യൂണിയൻ പ്രചാരണ ജാഥയുടെ,  ജില്ലയിലെ ആദ്യസ്വീകരണയോ​ഗം കല്ലമ്പലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  രാജ്യത്തിനാകെ മാതൃകയാകുന്ന ബദൽ നയങ്ങളുമായാണ്‌ കേരളത്തിലെ എൽഡിഎഫ്‌ സർക്കാർ നിലകൊള്ളുന്നത്. കൃഷി, ആരോ​ഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകൾക്കെല്ലാം ബജറ്റിൽ കേന്ദ്രസർക്കാർ ഫണ്ട്‌ വെട്ടിക്കുറച്ചു. കേരളത്തിൽ 1600 രൂപ സാമൂഹിക സുരക്ഷാപെൻഷൻ നൽകുമ്പോൾ ​ഗുജറാത്ത് അടക്കമുള്ള സംസ്ഥാനങ്ങളിൽ 500 രൂപ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.  ഒ എസ് അംബിക എംഎൽഎ അധ്യക്ഷയായി. ജാഥാ ക്യാപ്റ്റൻ എൻ ചന്ദ്രൻ, വൈസ് ക്യാപ്റ്റൻ ലളിത ബാലൻ, മാനേജർ സി ബി ദേവദർശൻ,  അം​ഗങ്ങളായ എൻ രതീന്ദ്രൻ, എ ഡി കുഞ്ഞച്ചൻ, വി കെ രാജൻ, കെ കെ ദിനേശൻ, ഇ ജയൻ, ടി കെ വാസു, കോമള ല ക്ഷ്മൺ, സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റം​ഗം ആനാവൂർ നാ​ഗപ്പൻ, ജില്ലാ സെക്രട്ടറി വി ജോയി, കെഎസ്കെടിയു സംസ്ഥാന കമ്മറ്റിയം​ഗം ബി പി മുരളി, സിഐടിയു സംസ്ഥാന സെക്രട്ടറി ആർ രാമു, കെ ശശാങ്കൻ, എ ​ഗണേശൻ, മടവൂർ അനിൽ, എസ് ഷാജഹാൻ, തട്ടത്തുമല ജയചന്ദ്രൻ, വി എസ് പ ത്മകുമാർ, ഷിജുഖാൻ, ശ്രീജ ഷൈ ജുദേവ് തുടങ്ങിയവർ സംസാരിച്ചു. Read on deshabhimani.com

Related News