വ്യാജകുറിപ്പടിയുമായി ലഹരിമരുന്ന്‌ വാങ്ങിയവർ അറസ്‌റ്റിൽ



തിരുവനന്തപുരം> മെഡിക്കൽ കോളേജ് ആശുപത്രിയിൽനിന്ന്‌ ഡോക്ടറുടെ സീൽ മോഷ്ടിച്ച് വ്യാജ കുറിപ്പടി തയ്യാറാക്കി മയക്കുമരുന്ന് ഇനത്തിൽപ്പെട്ട നിയന്ത്രിത  മരുന്നുകൾ വാങ്ങിയ യുവാക്കൾ അറസ്റ്റിൽ. കൊല്ലം ഇരവിപുരം കൊടിയിൽ തെക്കതിൽ വീട്ടിൽ സനോജ് (37), കൊട്ടിയം പറക്കുളം വലിയവിള വടക്കതിൽ വീട്ടിൽ സെ യ്ദാലി (26) എന്നിവരാണ്‌ അറസ്റ്റിലായത്‌. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.   മെഡിക്കൽ കോളേജ് ആശുപത്രി സർജറി വിഭാഗത്തിലെ ജൂനിയർ റസിഡന്റ് മിഥുൻ മോഹന്റെ സീലാണ് ഇവർ മോഷ്ടിച്ച്‌ ദുരുപയോഗം ചെയ്തത്. ആഴ്ചകൾക്കു മുമ്പ് ഡോക്ടറുടെ സീൽ നഷ്ടപ്പെട്ടിരുന്നു. എന്നാൽ, മോഷണം പോയതാണെന്ന് അറിഞ്ഞിരുന്നില്ല.യുവാക്കൾ സ്ഥിരമായി കൊല്ലത്തെ ചില മെഡിക്കൽ സ്റ്റോറുകളിൽനിന്ന് വ്യാജ കുറിപ്പടിവഴി മരുന്നു വാങ്ങുന്നത്‌ ശ്രദ്ധയിൽപ്പെട്ട ഒരു മെഡിക്കൽ സ്റ്റോർ ഉടമയാണ്‌ സംശയം തോന്നി ഡോക്ടറെ ഫോണിൽ ബന്ധപ്പെട്ടത്‌. ഡോക്ടറുടെ പരാതിയിൽ മെഡിക്കൽ കോളേജ്‌ പൊലീസ്‌ നടത്തിയ അന്വേഷണത്തിലാണ്‌ ഇരുവരും വലയിലായത്‌. സെയ്ദാലിയാണ് സീൽ മോഷ്ടിച്ചത്.    മെഡിക്കൽ കോളേജ് ആശുപത്രിയിൽനിന്ന്‌ വിവിധ പേരുകളിൽ ഒപി ടിക്കറ്റ് എടുത്താണ്‌, നിയന്ത്രണമുള്ള ഇനത്തിൽപ്പെട്ട മരുന്നുകൾ ഒ പി ടിക്കറ്റിൽ ഇവർ എഴുതിച്ചേർത്തത്‌. കൊല്ലം ജില്ലയിലെ വിവിധ മെഡിക്കൽ സ്റ്റോറുകളിൽനിന്ന്‌ മരുന്നുകൾ വാങ്ങി ഉപയോഗിക്കുകയും കൂടിയ വിലയ്ക്ക് മറിച്ചുവിൽക്കുകയും ചെയ്‌തിട്ടുണ്ടെന്നാണ്‌ നിഗമനം. പൊലീസിന്റെ തുടർച്ചായ നിരീക്ഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്.     കൊല്ലത്തെ ഒരു മെഡിക്കൽ സ്റ്റോറിൽനിന്ന്‌ മരുന്ന് വാങ്ങുന്നതിനിടയിലാണ് രണ്ടുപേരും പിടിയിലായത്‌. മോഷണം പോയ സീലും നിരവധി ഒപി ടിക്കറ്റും ഇവരിൽനിന്ന്‌ കണ്ടെടുത്തു. മെഡിക്കൽ കോളേജ് ഇൻസ്പെക്ടർ പി ഹരിലാലിന്റ നേതൃത്വത്തിൽ എസ്ഐമാരായ സി പി പ്രശാന്ത്, ലഞ്‌ജുലാൽ, എസ്‌ സിപിഒമാരായ ബിമൽ മിത്ര, ബിജു, സിപിഒമാരായ രതീഷ്, രാജീവ് എന്നിവരാണ് പിടികൂടിയത്.  Read on deshabhimani.com

Related News