ആർഎസ്‌എസുകാർ വീട്‌ അടിച്ചുതകർത്തു

rss attack


കഴക്കൂട്ടം> രാത്രിയിൽ ആയുധങ്ങളുമായി എത്തി യ ആർഎസ്എസുകാർ വീട്‌ അടിച്ചുതകർത്തു. അയിരൂപ്പാറ പ്ലാക്കോട് മുടമ്പലകോണത്ത് ഓമനയുടെ വീടാണ് കഴി ഞ്ഞ ദിവസം രാത്രി 11.30 ഓടെ ഒരു സംഘം അടിച്ചുതകർത്തത്‌. വീടിന്റെ ജനലുകൾ തകർന്നു. ഓമനയും മകൾ ബീനയും ചെറുമകൾ ആശയുമാണ് വീട്ടിലുണ്ടായിരുന്നത്. ആർഎസ്എസ് -ബിജെപി പ്രവർത്തകനായ സത്യജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമിച്ചതെന്ന് ഓമന പറഞ്ഞു. ഡിവൈഎഫ്ഐ പ്രവർത്തകനായ ചെറുമകൻ ശ്രീനാഥിനെതിരെ നിരന്തരം ബിജെപി -ആർഎസ്എസ്‌ സംഘത്തിന്റെ ഭീഷണിയുണ്ട്.   വീടുതകർത്ത സംഭവത്തിൽ പരാതി കൊടുക്കാൻ പോത്തൻകോട് സ്റ്റേഷനിൽ ബീനയും ആശയും ചെന്നപ്പോൾ എസ് ഐ രാജീവ് പരാതി സ്വീകരിക്കാതെ ഇറക്കിവിട്ടു. തുടർന്ന് സിപിഐ എം പൗഡിക്കോണം ലോക്കൽ സെക്രട്ടറി അജിത്ത് ലാലും ബ്രാഞ്ച് സെക്രട്ടറി ഷണ്മുഖനും സിഐ മിഥുനുമായി സംസാരിച്ചു.  ചൊവ്വാഴ്ച വീണ്ടും പരാതിയുമായി ചെന്ന ബീനയെയും ആശയെയും എസ് ഐ അസഭ്യം പറഞ്ഞു.   "ആർഎസ്എസുകാർക്കെതിരെ നിങ്ങൾ പരാതി കൊടുക്കുമോ,- എന്നുചോദിച്ച എസ്‌ഐ ഇപ്പോൾ പരാതി നോക്കാൻ സമയമില്ല പോയിട്ട് വൈകിട്ട് വരാൻ' പറഞ്ഞ്‌ തിരികെയയച്ചു. എസ്‌ഐക്കെതിരെ അജിത്ത് ലാൽ ഡിവൈഎസ്‌പിക്ക് പരാതി നൽകി.  Read on deshabhimani.com

Related News