സംസ്ഥാന ജാഥയെ വരവേല്‍ക്കാന്‍ സ്വാ​ഗത സംഘം രൂപീകരിച്ചു



നെയ്യാറ്റിൻകര സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ നയിക്കുന്ന സംസ്ഥാന ജാഥയെ വരവേൽക്കാൻ നെയ്യാറ്റിൻകരയിൽ സ്വാ​ഗതസംഘം രൂപീകരിച്ചു.  മാർച്ച്‌  പതിനെട്ടിനാണ് ജാഥ നെയ്യാറ്റിൻകരയിലെത്തുന്നത്. സ്വാ​ഗതസംഘരൂപീകരണ യോ​ഗം  സ്വദേശാഭാമിനി ഠൗൺ ഹാളിൽ സിപിഐ​ എം  ജില്ലാ സെക്രട്ടേറിയറ്റം​ഗം പുത്തൻകട വിജയൻ  ഉദ്ഘാ‌നം ചെയ്തു.  ഏരിയാ സെക്രട്ടറി  ടി ശ്രീകുമാർ അധ്യക്ഷനായി.  കെ ആൻസലൻ എംഎൽഎ, മുനിസിപ്പൽ ചെയർമാൻ പികെ രാജ്മോഹൻ, വി കേശവൻകുട്ടി, വി രാജേന്ദ്രൻ, പി രാജൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ കെ ആൻസലൻ എംഎൽഎ (ചെയർമാൻ), ടി ശ്രീകുമാർ (കൺവീനർ). Read on deshabhimani.com

Related News