ഓട്ടോയിൽ കടത്തിയ 35 ലിറ്റർ 
വിദേശമദ്യവുമായി 3 പേർ പിടിയിൽ



മംഗലപുരം ഓട്ടോയിൽ കടത്തിയ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി 3 പേർ പിടിയിൽ. മേനംകുളം സെന്റ് ആൻഡ്റൂസ് ലാൽ കോട്ടേജിൽ അഖിൽ തോമസ് (31), ചിറ്റാറ്റുമുക്ക്  പഞ്ചായത്ത്‌ നട ലക്ഷം വീട്ടിൽ സ്റ്റാൻലി പെരേര (63), ലക്ഷം വീട്ടിൽ നിസാം (42)എന്നിവരേയാണ് തിങ്കളാഴ്ച രാത്രി 10:30 യോടെ മംഗലപുരം പോലീസ് അറസ്റ്റ് ചെയ്തത്.  പോലീസിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മംഗലപുരം എസ് ഐ ഡി ജെ ഷാലുവിന്റെ നേതൃത്വത്തിൽ മംഗലപുരം ജംഗ്ഷനിൽ നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.  ഓട്ടോയുടെ ഡിക്കിയിൽ 26 കുപ്പികളിൽ ഒളിപ്പിച്ച 37 ലിറ്റർ മദ്യമാണ് പിടി കൂടിയത്.ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതികളെ  റിമാൻഡ് ചെയ്തു. Read on deshabhimani.com

Related News