ക്ഷേത്രത്തിൽ കലക്ടറുടെ ഉത്തരവ് ലംഘിച്ച് ആർഎസ്എസ് കൊടി കെട്ടി



നേമം മേജർ വെള്ളായണി ദേവീ ക്ഷേത്രത്തിൽ കലക്ടറുടെ ഉത്തരവ് ലംഘിച്ച് ആർഎസ്എസ് കൊടി കെട്ടി.  2017ൽ ക്ഷേത്രത്തെ കാവിവൽക്കരിക്കാനുള്ള സംഘപരിവാർ ശ്രമത്തെ വിശ്വാസികൾ എതിർത്തതിനെ തുടർന്നുണ്ടായ സംഘർഷ സാധ്യതയെ തുടർന്ന് ക്ഷേത്ര ഉത്സവുമായി ബന്ധപ്പെട്ട്‌ യാതൊരുവിധ കൊടികളും കെട്ടരുതെന്ന്‌ കലക്ടർ ഉത്തരവിറക്കിയിരുന്നു. ഇതാണ്‌ ആർഎസ്‌എസ്‌ ലംഘിച്ചത്‌. വിശ്വാസികൾ പരാതിയുമായിമെത്തിയപ്പോൾ  കായികമായി നേരിടുമെന്ന് സംഘപരിവാർ പ്രവർത്തകർ പരസ്യമായി ഭീഷണി മുഴക്കി.  നിലവിലുള്ള ഉത്തരവ് നടപ്പാക്കണമെന്ന് ഒരു വിഭാഗം വിശ്വാസികൾ ആവശ്യപ്പെട്ടതോടെ ഫോർട്ട് എസിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി കൊടികൾ നീക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും സംഘപരിവാറുകാർ തയ്യാറായില്ല. സംഘർഷ സാധ്യതയെ തുടർന്ന്‌ സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നു. Read on deshabhimani.com

Related News