കേരള വികസനത്തിന് വിഴിഞ്ഞം 
പദ്ധതി അനിവാര്യം: മന്ത്രി പി രാജീവ്

എൽഡിഎഫ് ജില്ലാ കമ്മിറ്റി വർക്കലയിൽ നടത്തിയ പൊതുയോഗം മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യുന്നു


വർക്കല കേരളത്തിന്റെ സമഗ്ര വികസനത്തിന് വിഴിഞ്ഞം പദ്ധതിയും ജലപാതയും അനിവാര്യമെന്ന് മന്ത്രി പി രാജീവ്. "വികസനവും സമാധാനവും' മുദ്രാവാക്യമുയർത്തി എൽഡിഎഫ് ജില്ലാ കമ്മിറ്റി വർക്കലയിൽ നടത്തിയ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.  വിഴിഞ്ഞം പദ്ധതി, ദേശീയപാത, ജലപാത മുതലായവ കേരളത്തിന്റെ സമ്പദ്ഘടനയെ മുന്നോട്ട് കൊണ്ടുപോകുന്നതിൽ വലിയ ഊർജം പകരും. കേരളത്തിന്റെ പശ്ചാത്തല സൗകര്യം വികസിപ്പിച്ച് ചെറുപ്പക്കാർക്ക് ജോലി നൽകുകയാണ് ലക്ഷ്യം. ലോകത്തിലെ സ്പൈസ് ഹബ്ബായി കേരളം മാറുകയാണെന്നും അദ്ദേഹം പറഞ്ഞു.  വിഴിഞ്ഞം സമരം ഒത്തുതീർന്നതിനാൽ ബുധനാഴ്‌ച തുടങ്ങാനിരുന്ന ജാഥ നിർത്തിവെച്ചതായി സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പറഞ്ഞു.  വർക്കല ഏരിയ സെക്രട്ടറി എം കെ യൂസഫ് അധ്യക്ഷനായി. വി ജോയി എംഎൽഎ, എസ്‌ ഫിറോസ്‌ലാൽ, വി പി ഉണ്ണികൃഷ്‌ണൻ, സി ലെനിൻ, ക്ലൈനസ്‌ റൊസാരിയോ , സഹായദാസ്‌, ആറ്റുകാൽ അജി, പാളയം രാജൻ, തമ്പാനൂർ രാജീവ്‌, എൻ എം നായർ, മലയിൻകീഴ്‌ എസ്‌ നന്ദകുമാർ, പൂജപ്പുര രാധാകൃഷ്‌ണൻ, വർക്കല നഗരസഭാ ചെയർമാൻ കെ എം ലാജി, എസ് ഷാജഹാൻ, വർക്കല ബി രവികുമാർ, ഉഴമലയ്ക്കൽ വേണുഗോപാൽ, വി മണിലാൽ, തുടങ്ങിയവർ സംസാരിച്ചു.   ജില്ലയുടെ വികസനത്തിന്‌ വലിയ പങ്ക്‌; ആനാവൂർ തിരുവനന്തപുരം വിഴിഞ്ഞം സമരം ഒത്തുതീർപ്പായത്‌ ഏറ്റവും സന്തോഷം നൽകുന്ന കാര്യമാണെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ. സമരം സംബന്ധിച്ച വിശദീകരണവുമായി എൽഡിഎഫിന്റെ നേതൃത്വത്തിൽ ചൊവ്വാഴ്ച ആരംഭിച്ച പ്രചാരണ ജാഥ പുതിയ സാഹചര്യത്തിൽ തുടരേണ്ടതില്ലെന്ന്‌ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.  ജില്ലയുടെ വികസനത്തിൽ ഏറ്റവും വലിയ പങ്ക് വഹിച്ചേക്കാവുന്ന വിഴിഞ്ഞം തുറമുഖത്തിന്റെ നിർമാണം സുഗമമായി മുന്നോട്ട്‌ കൊണ്ടുപോകാൻ എല്ലാവരും തയ്യാറാകണം. മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങൾ നടപ്പാക്കുകയും പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്യുന്ന സർക്കാരാണ്‌ എൽഡിഎഫ്‌ സർക്കാർ. സമരം ഒത്തുതീർപ്പാക്കാൻ തയ്യാറായ സംസ്ഥാന സർക്കാരിനും സമരസമിതിക്കും അഭിവാദ്യങ്ങൾ അർപ്പിക്കുന്നതായും ആനാവൂർ പറഞ്ഞു. Read on deshabhimani.com

Related News