എസ്എഫ്ഐക്ക്‌ ചരിത്രവിജയം; തിരുവനന്തപുരത്ത് 33ൽ 29 കോളേജുകളിൽ എസ്‌എഫ്‌ഐ



തിരുവനന്തപുരം> കേരള സർവകലാശാല കോളേജുകളിലെ തെരഞ്ഞെടുപ്പിൽ ജില്ലയിൽ എസ്എഫ്ഐക്ക്‌ ചരിത്രവിജയം. മത്സരം നടന്ന 33 കോളേജിൽ 29ലും എസ്‌എഫ്‌ഐക്ക്‌ സമ്പൂർണ വിജയം. പാങ്ങോട് മന്നാനിയ കോളേജ്, തോന്നയ്ക്കൽ എജെ കോളേജ് കെഎസ്‌യുവിൽനിന്ന് വർഷങ്ങൾക്കുശേഷം എസ്‌എഫ്‌ഐ പിടിച്ചെടുത്തു.   കുളത്തൂർ ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജ്‌, പനച്ചമൂട് വൈറ്റ് മെമ്മോറിയൽ ആർട്സ് ആൻഡ് സയൻസ് കോളേജ്‌, നെയ്യാറ്റിൻകര  ഇടഞ്ഞി സാന്തോം ആർട്‌സ്‌ ആൻഡ്‌ സയൻസ്‌ കോളേജ്, കാഞ്ഞിരംകുളം കെഎൻഎം കോളേജ്‌,  മലയിൻകീഴ്‌ ഗവ. മാധവകവി കോളേജ്, മുളയറ സിഎസ്‌ഐ കോളേജ്, സരസ്വതി കോളേജ്, കാട്ടാക്കട  ക്രിസ്ത്യൻ കോളേജ്, കെഐസിഎംഎ, വിഗ്യാൻ കോളേജ്, ക്രൈസ്റ്റ് നഗർ കോളേജ്, മദർതെരേസ കോളേജ്, നാഷണൽ കോളേജ്, മ്യൂസിക് കോളേജ്, ആറ്റിങ്ങൽ ഗവ. കോളേജ്, പാങ്ങോട് മന്നാനിയ കോളേജ്, ശ്രീ ശങ്കര അൺഎയ്‌ഡഡ്‌, വർക്കല എസ്‌എൻ കോളേജ്,  നെടുമങ്ങാട്‌ ഗവ. കോളേജ്, യൂണിവേഴ്സിറ്റി കോളേജ്, തൈക്കാട്‌ ഗവ. ആർട്സ് കോളേജ്, വഴുതയ്‌ക്കാട്‌ ഗവ. വിമൻസ് കോളേജ്, ഗവ. സംസ്കൃത കോളേജ്, കാര്യവട്ടം ഗവ. കോളേജ്, ചെമ്പഴന്തി എസ്എൻസി, എസ് എൻ സ്വാശ്രയ കോളേജ്, തോന്നയ്‌ക്കൽ എ ജെ കോളേജ്, സെന്റ് സേവിയേഴ്സ് തുമ്പ,  ശ്രീകാര്യം മാർ ഗ്രിഗോറിയൻ കോളേജ്‌   എന്നിവിടങ്ങളിലാണ്‌ എസ്‌എഫ്‌ഐ  ഉജ്വല വിജയം നേടിയത്‌.    കെഎസ്‌യു സഖ്യം പെരിങ്ങമ്മല ഇഖ്‌ബാൽ കോളേജ്, കിളിമാനൂർ ശ്രീശങ്കരഎയ്‌ഡഡ്‌ കോളേജ്, മാറനല്ലൂർ ക്രൈസ്‌റ്റ്‌നഗർ കോളേജ് എന്നിവിടങ്ങളിൽ ഒതുങ്ങി. കിളിമാനൂർ കെടിസിടി കോളേജിൽ ഇരുമുന്നണിയും ഒപ്പത്തിന്‌ ഒപ്പമാണ്‌. ചരിത്ര വിജയം സമ്മാനിച്ച പ്രവർത്തകരെയും എല്ലാ സ്ഥാനാർഥികളെയും എസ്എഫ്ഐ ജില്ലാ സെക്രട്ടറി  ഗോകുൽ ഗോപിനാഥ്‌, പ്രസിഡന്റ്‌ ജോബിൻ ജോസ്‌ എന്നിവർ അഭിവാദ്യം ചെയ്‌തു. Read on deshabhimani.com

Related News