എൽഐസിയിലെ ഐപിഒ നീക്കം ഉപേക്ഷിക്കുക



തിരുവനന്തപുരം എൽഐസിയിലെ ഐപിഒ നീക്കം ഉപേക്ഷിക്കണമെന്ന്‌ എൽഐസി എംപ്ലോയീസ്‌ യൂണിയൻ തിരുവനന്തപുരം ഡിവിഷൻ 64-–-ാം വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. പൊതുസമ്മേളനം  എഐഐഇഎ മുൻ വൈസ്‌ പ്രസിഡന്റ്‌ എസ്‌ എസ്‌ പോറ്റി ഉദ്‌ഘാടനം ചെയ്‌തു. സൗത്ത്‌ സോൺ ഇൻഷുറൻസ്‌ എംപ്ലോയീസ്‌ ഫെഡറേഷൻ ജനറൽ സെക്രട്ടറി ടി സെന്തിൽകുമാർ, ജോയിന്റ്‌ സെക്രട്ടറി ഐ കെ ബിജു, എൽഐസി പെൻഷനേഴ്‌സ്‌ അസോസിയേഷൻ തിരുവനന്തപുരം ഡിവിഷണൽ സെക്രട്ടറി വി ജി കെ പിള്ള എന്നിവർ സംസാരിച്ചു.  ഭാരവാഹികൾ: വി എസ്‌ മധു (പ്രസിഡന്റ്‌), പി രാജു (ജനറൽ സെക്രട്ടറി), കെ കെ സുജാത (ട്രഷറർ), ഷഫീഖ്‌    മുഹമ്മദ്‌, വി ആൻഡ്രു,         ബിനു ബി നായർ (ജോയിന്റ്‌ സെക്രട്ടറിമാർ), കെ എസ്‌ തനൂജ്‌ (വൈസ്‌ പ്രസിഡന്റ്‌), എ അനന്തകുമാരി (വനിതാ കൺവീനർ). Read on deshabhimani.com

Related News