ആദ്യഘട്ടത്തിൽ 22 വില്ലേജ്‌



തിരുവനന്തപുരം  കേരളപ്പിറവിദിനത്തിൽ ആരംഭിക്കുന്ന ഡിജിറ്റൽ റീ സർവേയുടെ ആദ്യഘട്ടത്തിൽ തലസ്ഥാന ജില്ലയിൽനിന്ന്‌ 22 വില്ലേജുകൾ. വെങ്ങാനൂർ, വെയിലൂർ, മേൽതോന്നയ്ക്കൽ, പള്ളിപ്പുറം, അണ്ടൂർകോണം, കല്ലിയൂർ, കീഴ്‌തോന്നയ്ക്കൽ, വെമ്പായം, തേക്കട, മാണിക്കൽ, കരകുളം, മലയിൻകീഴ്, തൊളിക്കോട്, ഇടയ്‌ക്കോട്, മുദാക്കൽ, കീഴാറ്റിങ്ങൽ, ഒറ്റൂർ, ചെറുന്നിയൂർ, വിളപ്പിൽ, കാഞ്ഞിരംകുളം, പരശുവയ്ക്കൽ, നെയ്യാറ്റിൻകര വില്ലേജുകളിലാകും സർവേ.    ഡിജിറ്റൽ സർവേയുടെ ലക്ഷ്യങ്ങൾ ജനങ്ങളിലെത്തിക്കാൻ  ഗ്രാമസഭാമാതൃകയിൽ വാർഡ്തലത്തിൽ സർവേ സഭകൾ രൂപീകരിക്കും. 12നും 30നും ഇടയിൽ സർവേ സഭകൾ രൂപീകരിക്കും. ഇതിന്റെ സംസ്ഥാന ഉദ്ഘാടനം മംഗലപുരം വെയിലൂർ വില്ലേജിലെ തോന്നയ്‌ക്കൽ ആശാൻ സ്മാരകത്തിൽ നടക്കും.    ഒന്നാംഘട്ടത്തിൽ സംസ്ഥാനത്തെ 200 വില്ലേജിലാണ് സർവേ നടത്തുക. ഒരുക്കം വിലയിരുത്താൻ വില്ലേജുകളിലെ തദ്ദേശ സ്ഥാപന പ്രതിനിധികൾ, കലക്ടർമാർ, ഉദ്യോഗസ്ഥർ എന്നിവരുടെ യോഗം ഓൺലൈൻ ആയി ചേർന്നു. മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു. റവന്യ‌ു മന്ത്രി കെ രാജൻ അധ്യക്ഷനായി. Read on deshabhimani.com

Related News