കൈത്തറി മേളയ്‌ക്ക്‌ 
തുടക്കമായി



തിരുവനന്തപുരം  ദേശീയ കൈത്തറി വാരാഘോഷത്തോടനുബന്ധിച്ച്‌ നബാർഡ്‌ സംഘടിപ്പിക്കുന്ന കൈത്തറി പ്രദർശന വിപണന മേളയ്‌ക്ക്‌ തുടക്കമായി. വൈഎംസിഎ ഹാളിൽ പത്ത്‌ വരെയാണ്‌ മേള.  നബാർഡ് ചീഫ് ജനറൽ മാനേജർ ​ഗോപകുമാരൻ നായർ ഉദ്ഘാടനം ചെയ്തു. സംഘാടകരായ സിസ്സ ജനറൽ സെക്രട്ടറി ഡോ. സുരേഷ് കുമാർ, ​നബാർഡ് ജിഎം ആർ സുന്ദരനാരായണൻ,  കെ സുബ്രഹ്മണ്യൻ, ലാലു പി എൻ കുട്ടി എന്നിവർ പങ്കെടുത്തു.    ബാലരാമപുരം, വിരുദ്‌ന​ഗർ, മധുര, കാസർ​കോട്‌, കണ്ണൂർ, ഇടുക്കി, ആലപ്പുഴ, തൃശൂർ എന്നിവിടങ്ങളിലെ കൈത്തറി ഉൽപ്പന്നങ്ങളും കരകൗശല ഉൽപ്പന്നങ്ങളും ഇവിടെയുണ്ട്. ഇടനിലക്കാരില്ലാതെ ഗുണനിലവാരമുള്ള കൈത്തറി ഉൽപ്പന്നങ്ങൾ ലഭിക്കും. ബാലരാമപുരം ഹാൻഡ്‌ ലൂം കമ്പനിയോടൊപ്പം കാസർ​കോട്‌ വീവേഴ്സ് കോഓപ്പറേറ്റീവ് സൊസൈറ്റി, കനിറോഡ് വീവേഴ്സ്, ​ഗ്രീൻ ഫേം അരുപ്പുകോട്ടെ വസ്ത്രാ വീവേഴ്സ്, ഇരിണാവ് വീവേഴ്സ് ഇൻഡസ്ട്രി, തിരുവില്വാമല ഹാൻഡ്‌ ലൂംസ്, കുത്താംപുള്ളി സൊസൈറ്റി തുടങ്ങിയ സംഘങ്ങളിലെ വസ്ത്രങ്ങളാണ് ഉള്ളത്‌. Read on deshabhimani.com

Related News