അരുവിക്കര ഡാമിൽ കുടുങ്ങിക്കിടന്ന മരം നീക്കി

അരുവിക്കര ഡാമിൽനിന്ന്‌ അഗ്നിരക്ഷാസേന മരം നീക്കം ചെയ്യുന്നു


നെടുമങ്ങാട് അരുവിക്കര ഡാമിന്റെ ഷട്ടറിൽ കുടുങ്ങിക്കിടന്ന വന്മരം അഗ്‌നിരക്ഷാസേന നീക്കം ചെയ്തു. ആറുദിവസമായി മരം ഷട്ടറില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. 40അടിയോളം നീളവും 70 ഇഞ്ച്  വണ്ണവുമുള്ള മരം ശിഖരങ്ങളോടെയാണ്‌ കടപുഴകി ഒഴുകി എത്തിയത്‌.   ആറു ദിവസമായി മരം കുടുങ്ങിക്കിടക്കുകയായിരുന്നു. കരമനയാറ്റിലെ ഒഴുക്കും ശക്തമായ മഴയും കാരണമാണ്‌ മരം നീക്കൽ വൈകിയത്‌.  മഴ ശമിച്ചതോടെ ഷട്ടർ അടച്ചശേഷം വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എൻജിനിയർ അഗ്നിരക്ഷാസേനയുടെ സഹായം ആവശ്യപ്പെട്ടു. നെടുമങ്ങാട് നിലയത്തിൽനിന്നും സ്റ്റേഷൻ ഓഫീസർ കെ എൻ ഷാജിയുടെ നേതൃത്വത്തിലുള്ള സംഘം എത്തിയാണ്‌ മരം നീക്കം ചെയ്തത്.  Read on deshabhimani.com

Related News