ഭിന്നശേഷിക്കാർക്ക് സ്‌കൂട്ടർ നൽകി

ഭിന്നശേഷിക്കാർക്കുള്ള ട്രൈ സ്‌കൂട്ടർ 
വിതരണം മേയർ ആര്യ രാജേന്ദ്രൻ
ഉദ്‌ഘാടനം ചെയ്യുന്നു


തിരുവനന്തപുരം കോർപറേഷൻ ജനകീയാസൂത്രണ പദ്ധതി പ്രകാരം ഭിന്നശേഷിക്കാർക്കുള്ള ട്രൈ സ്‌കൂട്ടർ വിതരണം മേയർ ആര്യ രാജേന്ദ്രൻ ഉദ്‌ഘാടനം ചെയ്‌തു. 20 സ്‌കൂട്ടറാണ്‌ വിതരണം ചെയ്‌തത്‌. ഡെപ്യൂട്ടി മേയർ പി കെ രാജു അധ്യക്ഷനായി. ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ എസ് സലിം, സ്ഥിരം സമിതി അധ്യക്ഷരായ എൽ എസ്‌ ആതിര, ജിഷ ജോൺ, കൗൺസിലർമാരായ അംശു വാമദേവൻ, ടി പി റിനോയ്, സിഡിപിഒ ഷീബ എഡ്വേർഡ് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News