ജാഗ്രതാ സമിതികള്‍ 
ഇടപെടണം: വനിതാ കമീഷൻ



തിരുവനന്തപുരം കുടുംബപ്രശ്‌നങ്ങളിൽ ജാഗ്രതാ സമിതികൾ ഫലപ്രദമായി ഇടപെടണമെന്ന്‌ കേരള വനിതാ കമീഷൻ അധ്യക്ഷ പി സതീദേവി. തിരുവനന്തപുരം ജവാഹർ ബാലഭവനിൽ നടന്ന സിറ്റിങ്ങിന്റെ പശ്ചാത്തലത്തിൽ സംസാരിക്കുകയായിരുന്നു സതീദേവി. കുടുംബങ്ങളിലെ സൗഹൃദാന്തരീക്ഷം തകരുന്നത് കുട്ടികളിൽ മാനസികാഘാതം സൃഷ്ടിക്കുന്നു എന്നാണ് കമീഷനു ലഭിക്കുന്ന പരാതികളിൽനിന്ന് മനസ്സിലാകുന്നത്‌.  കുടുംബപ്രശ്‌നങ്ങളിൽ തദ്ദേശസ്ഥാപന തലത്തിൽ മാസത്തിലൊരിക്കലെങ്കിലും കൗൺസലിങ് ഏർപ്പെടുത്തുന്നത് അഭികാമ്യമാണെന്നും സതീദേവി പറഞ്ഞു.  സിറ്റിങ്ങിൽ 181 പരാതി തീർപ്പായി. ഇതിൽ 126 പരാതി ഗ്രാമീണമേഖലയിലും 55 എണ്ണം നഗരമേഖലയിലും നിന്നുള്ളവയായിരുന്നു. 12 പരാതി  പൊലീസ് റിപ്പോർട്ടിനായി അയച്ചു. നാലു പരാതിയിൽ കൗൺസലിങ് നൽകാൻ തീരുമാനിച്ചു.  സിറ്റിങ്ങിൽ കമീഷൻ അംഗങ്ങളായ ഇ എം രാധ, ഷാഹിദാ കമാൽ, ഡയറക്ടർ ഷാജി സുഗുണൻ, കമീഷൻ സിഐ ജോസ് കുര്യൻ, എസ്‌ഐ അനിത റാണി എന്നിവരും പങ്കെടുത്തു. Read on deshabhimani.com

Related News