ലക്ഷങ്ങളുടെ നാശനഷ്ടം

വലിയകട്ടയ്ക്കാലിൽ കല്ല്യാണസ്റ്റോറിന് തീപിടിച്ച നിലയിൽ


വെഞ്ഞാറമൂട് വലിയകട്ടയ്‌ക്കൽ വടക്കേവിള ജങ്‌ഷനിലെ  രാമു കല്യാണ സ്റ്റോറിന്‌ തീ പിടിച്ച്‌ ലക്ഷങ്ങളുടെ നാശനഷ്‌ടം. ബുധൻ വൈകിട്ട് 4.30നാണ് സംഭവം. രണ്ട് നില കെട്ടിടത്തിന്റെ മുകൾനിലയിലെ സ്‌റ്റോറിനാണ്‌ തീപിടിച്ചത്‌. വലിയകട്ടയ്ക്കാൽ സ്വദേശി രാമചന്ദ്രൻനായരുടെ ഉടമസ്ഥതയിലുള്ളതാണ്‌ കട. കെട്ടിടത്തിനോട് ചേർന്നാണ് ഇദ്ദേഹത്തിന്റെ വീടെങ്കിലും വീട്ടിലേക്ക് തീ പടർന്നില്ല. വാടകയ്ക്ക് കൊടുക്കുന്ന അലങ്കാര വസ്തുക്കൾ, പാത്രങ്ങൾ, വെങ്കല വിളക്കുകൾ, ഫർണിച്ചറുകൾ, കർട്ടനുകൾ, മാറ്റുകൾ എന്നിവയടക്കമുള്ള സാധനങ്ങൾ നശിച്ചു. മുകൾനിലയിലെ റൂഫ്‌ പൂർണമായും കത്തിനശിച്ചു.  കെട്ടിടത്തിന്റെ സമീപത്തുണ്ടായിരുന്ന തൊഴിലാളിയാണ് തീപിടിത്തം ആദ്യം കണ്ടത്. തുടർന്ന് രാമചന്ദ്രനെ അറിയിച്ചു. എന്നാൽ, തീ നിയന്ത്രണ വിധേയമാകാത്ത സാഹചര്യമായതിനാൽ വെഞ്ഞാറമൂട് സ്റ്റേഷനിൽ അറിയിച്ചു. വെഞ്ഞാറമൂട്, ആറ്റിങ്ങൽ, നെടുമങ്ങാട് ഫയർസ്റ്റേഷനിൽനിന്ന്‌ ആറ്‌ യൂണിറ്റ് ഫയർഫോഴ്സ് എത്തി നിയന്ത്രണവിധേയമാക്കി. തീ പടർന്നത് എങ്ങനെയെന്ന്‌ വ്യക്തമല്ല.   Read on deshabhimani.com

Related News