13 പൊലീസ്‌ ഉദ്യോഗസ്ഥർക്ക്‌ 
ഡിവൈഎസ്‌പിമാരായി 
സ്ഥാനക്കയറ്റം



തിരുവനന്തപുരം സംസ്ഥാനത്തെ 13 പൊലീസ്‌ ഉദ്യോഗസ്ഥർക്ക്‌ ഡിവൈഎസ്‌പിമാരായി സ്ഥാനക്കയറ്റം. പി ഷിബു (വിജിലൻസ് ആൻഡ് ആന്റികറപ്ഷൻ ബ്യൂറോ സ്പെഷ്യൽ സെൽ, എറണാകുളം), എൻ ഷിബു (കാട്ടാക്കട), ആർ മധു (സ്പെഷ്യൽ ബ്രാഞ്ച്, കോട്ടയം), എ അൽ ജബ്ബാർ (പാസ്പോർട് ആൻഡ് വെരിഫിക്കേഷൻ ഹെഡ് ക്വാർട്ടേഴ്സ്), എം കെ കീർത്തി ബാബു (നാദാപുരം കൺട്രോൾ റൂം), പി ചന്ദ്രമോഹൻ (ക്രൈംബ്രാഞ്ച്, കണ്ണൂർ), കെ എൻ രാജേഷ് (വിജിലൻസ് ആൻഡ് ആന്റികറപ്ഷൻ ബ്യൂറോ, തിരുവനന്തപുരം സ്പെഷ്യൽ സെൽ), കെ ജി ഇരുഷികേശൻ നായർ (ജില്ലാ ക്രൈംബ്രാഞ്ച്, ഇടുക്കി), വി എസ് നവാസ് (സ്പെഷ്യൽ ബ്രാഞ്ച്, എറണാകുളം റൂറൽ), വിശാൽ ജോൺസൺ (വിജിലൻസ് ആൻഡ് ആന്റികറപ്ഷൻ ബ്യൂറോ, പ്രത്യേക അന്വേഷണ യൂണിറ്റ് തിരുവനന്തപുരം), എം ഉല്ലാസ്‌കുമാർ (ജില്ലാ സ്പെഷ്യൽബ്രാഞ്ച്, തൃശൂർ റൂറൽ), എ എ അഷ്റഫ് (ട്രാഫിക്, ഈസ്റ്റ് കൊച്ചി സിറ്റി), കെ കെ ബിജു (സ്പെഷ്യൽബ്രാഞ്ച്, കോഴിക്കോട് റൂറൽ) എന്നിവയാണ് നിയമനങ്ങൾ. Read on deshabhimani.com

Related News