വെള്ളായണി കായലിനോട് ചേർന്ന് മാലിന്യം തള്ളാനുള്ള ശ്രമം വാർഡ് മെമ്പറുടെ 
നേതൃത്വത്തിൽ തടഞ്ഞു



നേമം കല്ലിയൂർ പഞ്ചായത്തിലെ പാലപ്പൂര് വെള്ളായണി കായലിനു സമീപത്തെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ പ്ലാസ്റ്റിക് മാലിന്യങ്ങളും ഭക്ഷണാവശിഷ്ടങ്ങളും ലോറിയിൽകൊണ്ട് തള്ളുന്നത് വാർഡ് മെമ്പറുടെ നേതൃത്വത്തിൽ തടഞ്ഞു. മാലിന്യം തള്ളുന്നത് പതിവായതിനെത്തുടർന്നാണ് തിങ്കളാഴ്ച പകൽ മൂന്നോടെ മാലിന്യവുമായി എത്തിയ ലോറി വാർഡ് മെമ്പർ ശ്രീജിന്റെ നേതൃത്വത്തിൽ നാട്ടുകാർ തടഞ്ഞത്. തുടർന്ന് പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തി പിഴ ഈടാക്കുകയും  കേസെടുക്കുകയും ചെയ്തു. തിരുവനന്തപുരം നഗരത്തിലെ ഹോട്ടലുകളിലെയും കല്യാണമണ്ഡപങ്ങളിലെയും മാലിന്യം തള്ളിയ  പരുത്തിക്കുഴി സ്വദേശി സെയ്താലിക്ക്‌ 10,000 രൂപ  പിഴ ചുമത്തുകയും തുടർനടപടി സ്വീകരിക്കുകയും ചെയ്തു. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ തിരുവല്ലം പൊലീസ് മാലിന്യം തള്ളാനെത്തിയ വാഹനം കസ്റ്റഡിയിലെടുക്കാനോ കേസെടുക്കാനോ തയ്യാറാകാത്തതിനെതിരെ കമീഷണർക്ക് പരാതി നൽകുമെന്ന് നാട്ടുകാർ പറഞ്ഞു. Read on deshabhimani.com

Related News