എൽഡിഎഫ് പ്രചാരണം ആരംഭിച്ചു

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കടയ്ക്കാവൂർ പഞ്ചായത്തിലെ നിലയ്ക്കാമുക്ക് വാർഡിൽ എൽഡിഎഫ് സ്ഥാനാർഥി ബീന രാജീവ് വോട്ടഭ്യർഥിക്കുന്നു


ചിറയിൻകീഴ് കടയ്‌ക്കാവൂർ പഞ്ചായത്തിലെ നിലയ്‌ക്കാമുക്ക് വാർഡിലെ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് പ്രചാരണം ആരംഭിച്ചു. സ്ഥാനാർഥി ബീന രാജീവ് വീടുകളിലെത്തി വോട്ടഭ്യർഥിച്ചുതുടങ്ങി. 28നാണ് തെരഞ്ഞെടുപ്പ്.    തിങ്കൾ രാവിലെയോടെ നിലയ്‌ക്കാമുക്ക് മാർക്കറ്റ് ജങ്‌ഷനിൽനിന്ന് പ്രചാരണത്തിന്‌ തുടക്കം കുറിച്ചു.   എൽഡിഎഫ് ജില്ലാ കൺവീനർ എസ് ഫിറോസ് ലാൽ, സിപിഐ എം നേതാക്കളായ അഞ്ചുതെങ്ങ് സുരേന്ദ്രൻ, വി വിജയകുമാർ, അഫ്സൽ മുഹമ്മദ്, പഞ്ചായത്ത് പ്രസിഡന്റ്‌ എസ് ഷീല, വൈസ് പ്രസിഡന്റ്‌ ആർ പ്രകാശ്, സിപിഐ നേതാക്കളായ അജയകുമാർ, എ സജീർ, ജനതാദൾ നേതാവ് അബ്ദുൽ ഷുക്കൂർ, കെ സുധാകരൻ, സുഹൈൽ, ജിജൂ, യമുന, സന്തോഷ്, സുധീന്ദ്രൻ എന്നിവർ നേതൃത്വം നൽകി. Read on deshabhimani.com

Related News