ബാലികയെ രക്ഷിക്കുന്നതിനിടെ 
3 പേർ കയത്തിൽ മുങ്ങിമരിച്ചു

അപകടത്തിൽപ്പെട്ടവരെ അഗ്‌നിരക്ഷാസേന ആശുപത്രിയിലെത്തിക്കുന്നു



വിതുര കല്ലാർ വീണ്ടും ‘മരണക്കയമായി’. ബാലികയെ രക്ഷിക്കുന്നതിനിടെ കയത്തിൽ മുങ്ങി മൂന്നുപേർ മരിച്ചു. ബീമാപള്ളി തൈക്കാപള്ളി നടുവിളാകത്ത് വീട്ടിൽ ഫിറോസ് (30), സഹോദരൻ ജവാദ് (35), സഹോദരിയുടെ മകൻ സഫ്‌വാൻ (16) എന്നിവരാണ് മരിച്ചത്.  ചൊവ്വ പകൽ പന്ത്രണ്ടോടെയാണ് സംഭവം. ഫിറോസിന്റെ സഹോദരി റമീസാ ബീവിയുടെ മകൾ അസ്‌ന (12) കയത്തിൽപ്പെട്ടപ്പോൾ രക്ഷിക്കുന്നതിനിടെയാണ് അപകടം. സുബിൻ, അ സ്ന, സജീന, ഷെഹ്സാദ്, ഹഫ് സ എന്നിവരടക്കം എട്ടുപേർ ആ ദ്യമെത്തിയത്‌ ബ്രൈമൂറിലായിരുന്നു. ഇവിടെ പ്രവേശനാനുമതി നിഷേധിച്ചതോടെയാണ്‌ സംഘം കല്ലാറിലെ വട്ടക്കയത്തിലെത്തിയത്‌. കുളിക്കുന്നതിനിടെ അസ്നയും രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഫിറോസും ജവാദും സഫ്‌വാനും കയത്തിൽപ്പെട്ടു.  നാട്ടുകാർ ഓടിക്കൂടി എല്ലാവരെയും കരയ്ക്കെടുത്തു.  പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. അപകടത്തിൽപ്പെട്ടവരെ വിതുര ആശുപത്രിയിലെത്തിച്ചെങ്കിലും അസ്‌നയൊഴികെ മൂവരും മരിച്ചു. മന്ത്രി ആന്റണി രാജു അപകടസ്ഥലവും വിതുര താലൂക്ക് ആശുപത്രിയും സന്ദർശിച്ചു. സംസ്‌കാരം ബീമാപള്ളി ഖബർസ്ഥാനിൽ നടന്നു. ടി സി 70/589ൽ മുഹമ്മദ്‌ യൂസഫ്‌–-ഐഷ ബീവി ദമ്പതികളുടെ മക്കളാണ്‌ ഫിറോസും ജവാദും. ഫിറോസ് എസ്എപി ക്യാമ്പിലെ പൊലീസുകാരനാണ്. ബീമയാണ്‌ ഭാര്യ. 12 ദിവസം പ്രായമുള്ള ഇഹൻസാദ്‌ മകനാണ്‌. ബീമാപള്ളി സ്കൂളിലെ അധ്യാപകനാണ്‌ ജവാദ്. അനീസയാണ്‌ ഭാര്യ. മക്കൾ: ഫിദ ഫാത്തിമ, ഫൈ സൺ.  നടുവിളാകം ടി സി 42/246ൽ പീരുമുഹമ്മദ്‌–-സഹീറ ദമ്പതികളുടെ മകനാണ്‌ സഫ്‌വാൻ.   Read on deshabhimani.com

Related News