ടെക്‌നോപാര്‍ക്കിന് കേന്ദ്രത്തിന്റെയും 
ക്രിസിലിന്റെയും അംഗീകാരം



തിരുവനന്തപുരം ജിഎസ്ടി നികുതി കൃത്യമായി ഫയൽ ചെയ്യുകയും സാമ്പത്തികനിലയിൽ കൃത്യമായ പുരോഗതി കാത്തുസൂക്ഷിക്കുകയും ചെയ്ത ടെക്‌നോപാർക്കിന് കേ ന്ദ്ര സർക്കാരിന്റെയും ക്രിസലിന്റെയും അംഗീകാരം. സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സ് നൽകിയ സർട്ടിഫിക്കറ്റും ക്രിസിലിന്റെ  (ക്രഡിറ്റ് റേറ്റിങ് ഇൻഫർമേഷൻ സർവീസ് ഓഫ് ഇന്ത്യ) അംഗീകാരവും ടെക്‌നോപാർക്കിന് ലഭിച്ചു. ക്രിസിൽ റേറ്റിങ്ങിൽ കഴിഞ്ഞവർഷം എ ഗ്രേഡിൽനിന്ന് എ പ്ലസിലേക്ക്  ഉയർന്ന ടെക്‌നോപാർക്ക്‌ ഇപ്പോൾ 2023 ജൂൺ വരെയുള്ള കാലയളവിലേക്കും എ പ്ലസ് ഗ്രേഡ്‌ നിലനിർത്തി. സാമ്പത്തിക സുതാര്യതയും കൃത്യമായ സമയത്ത് നികുതി, വായ്‌പ തിരിച്ചടവുകൾ നടത്തിയതും ലഭ്യമാകുന്ന തുക ഏറ്റവും നന്നായി വിനിയോഗിക്കുന്നതുമാണ് ഈ അംഗീകാരങ്ങൾക്ക് അർഹമാക്കിയതെന്ന് ടെക്‌നോപാർക്ക് ചീഫ് ഫിനാൻസ് ഓഫീസർ ജയന്തി ലക്ഷ്മി പറഞ്ഞു. Read on deshabhimani.com

Related News