കൊല്ലയിൽ പഞ്ചായത്ത്‌ 
ഹരിത കർമസേനയ്‌ക്ക് പുരസ്കാരം

മികച്ച ഹരിതകർമ സേനയ്‌ക്കുള്ള പുരസ്കാരം കൊല്ലയിൽ പഞ്ചായത്ത് ഭാരവാഹികൾ മന്ത്രിമാരായ 
എം ബി രാജേഷ്, പി രാജീവ് എന്നിവരിൽ നിന്നും ഏറ്റുവാങ്ങുന്നു


പാറശാല കൊല്ലയിൽ പഞ്ചായത്ത്‌ ഹരിതകർമസേനയ്‌ക്ക് മികച്ച സേവനത്തിനുള്ള തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പുരസ്‌കാരം ലഭിച്ചു. മറൈൻ ഡ്രൈവിലെ  മാലിന്യസംസ്കരണ -നൂതന സാങ്കേതികവിദ്യ ഗ്ലോബൽ എക്സ്പോയിൽ മന്ത്രിമാരായ എം ബി രാജേഷ്, പി രാജീവ് എന്നിവർ ചേർന്ന് പുരസ്‌കാരം സമ്മാനിച്ചു. മാതൃകാപരമായി ശുചിത്വ മാലിന്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതിനാണ് പുരസ്‌കാരം.  പഞ്ചായത്ത് പ്രസിഡന്റ്‌ എൻ എസ് നവനീത്കുമാർ,‌ സെക്രട്ടറി എസ് ഒ ഷാജികുമാർ, വൈസ് പ്രസിഡന്റ്‌ എസ് സന്ധ്യ, സ്ഥിരംസമിതി അധ്യക്ഷരായ ജി ബൈജു, എൻ വി  ഷൈൻശ്യാം, അസി. സെക്രട്ടറി എസ് അശോക് കുമാർ, ഹെൽത്ത് ഇൻസ്പെക്ടർ കെ പ്രഭാസുതൻ, ശുചിത്വമിഷൻ റിസോഴ്സ് പേഴ്സൺ രജിത, ഹരിത കർമസേന കൺസോഷ്യം പ്രസിഡന്റ്‌ ഡി മിനി, സെക്രട്ടറി ടി സജിത എന്നിവർ ചേർന്ന് പുരസ്‌കാരം സ്വീകരിച്ചു. Read on deshabhimani.com

Related News