361 ക്രിമിനലുകൾ അറസ്റ്റിൽ



തിരുവനന്തപുരം ഗുണ്ടകൾക്കും ക്രിമിനലുകൾക്കും എതിരായി പൊലീസ് സംസ്ഥാന വ്യാപകമായി നടത്തിയ സ്‌പെഷ്യൽ ഡ്രൈവായ ഓപ്പറേഷൻ ആഗിലൂടെ ജില്ലയിൽ അറസ്റ്റുചെയ്‌തത്‌ 361 പേരെ. തിരുവനന്തപുരം സിറ്റിയിൽ 144ഉം റൂറലിൽ 217ഉം പേരെ കസ്റ്റഡിയിലെടുത്ത്‌ കരുതൽ തടങ്കലിലാക്കി.  ഗുണ്ടാനിയമ പ്രകാരം നിരവധി പേർ അറസ്റ്റിലായി.  റൂറലിൽ വിവിധ സ്റ്റേഷനുകളിൽ പിടികിട്ടാപ്പുള്ളികളടക്കം 53 വാറന്റ്‌ കേസ് പ്രതികളെയും അറസ്റ്റുചെയ്‌തു.  പിടിയിലായവരുടെ വിരലടയാളം ഉൾപ്പെടെയുള്ള വിവരങ്ങൾ ശേഖരിച്ച് ഡാറ്റ തയ്യാറാക്കി തുടർനടപടികൾ സ്വീകരിക്കും.  ഐജിപി സ്‌പർജൻ കുമാർ,  റേഞ്ച് ഡിഐജി ആർ നിശാന്തിനി,  റൂറൽ ജില്ലാ പൊലീസ് മേധാവി ഡി ശിൽപ്പ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സ്‌പെഷ്യൽ ഡ്രൈവ്.   Read on deshabhimani.com

Related News