കാവ് ഫെസ്റ്റിനൊരുങ്ങി വട്ടിയൂർക്കാവ്

വട്ടിയൂർക്കാവ് കാവ് ഫെസ്റ്റിന് മുന്നോടിയായുള്ള വിളംബരജാഥയുടെ 
ആദ്യ സ്വീകരണസമ്മേളനം അഡീഷണൽ അഡ്വക്കറ്റ് ജനറൽ 
കെ പി ജയചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു


വട്ടിയൂർക്കാവ്  വട്ടിയൂർക്കാവ് വികസന സെമിനാറിനും കാവ് ഫെസ്റ്റിനും മുന്നോടിയായി നിയോജകമണ്ഡലത്തിലുടനീളം നടത്തുന്ന വിളംബരജാഥയ്ക്ക് തുടക്കമായി. ശാസ്തമംഗലം ജങ്ഷനിൽ നടന്ന ആദ്യ സ്വീകരണസമ്മേളനം അഡീഷണൽ അഡ്വക്കറ്റ് ജനറൽ കെ പി ജയചന്ദ്രൻ ഉദ്ഘാടനംചെയ്തു.     വി കെ പ്രശാന്ത് എംഎൽഎ, ഗായകരായ കാവാലം ശ്രീകുമാർ, പന്തളം ബാലൻ, പ്രാർഥന രതീഷ്, സിനിമാതാരം ജോബി, കവി ഏഴാച്ചേരി രാമചന്ദ്രൻ, പാലോട് സന്തോഷ് എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു. ഫ്ലാഷ് മോബ്, പാവനാടകം, നാടൻപാട്ടുകൾ എന്നിവയാണ് വിളംബര ജാഥയിലുള്ളത്.      തിങ്കൾ രാവിലെ എട്ടിന് മുക്കോലയിൽ കെ ബി ഗണേശ്‌ കുമാർ എംഎൽഎ വിളംബരജാഥ ഉദ്ഘാടനംചെയ്യും. 9.30ന് നാലാഞ്ചിറ കുരിശ്ശടിയിൽ ജോർജ് ഓണക്കൂർ, 10.30ന് മരപ്പാലത്ത് ജി വേണുഗോപാൽ, 11.30ന് കേശവദാസപുരത്ത് ഗായത്രി വർഷ, വൈകിട്ട് 4.30ന് മുറിഞ്ഞപാലത്ത് വി കെ പ്രശാന്ത് എംഎൽഎ, 5.30ന് ലോ കോളേജ് ജങ്ഷനിൽ എസ് സലിം, 6.30ന് തമ്പുരാൻമുക്കിൽ എ ജി ഒലീന, 7.30ന് നന്തൻകോട്ട്‌ ബി ഡി ദത്തൻ എന്നിവർ സ്വീകരണസമ്മേളനങ്ങൾ ഉദ്ഘാടനം ചെയ്യും.   Read on deshabhimani.com

Related News