പത്ത് രൂപയ്ക്ക് ന​ഗരം കറങ്ങാം; 
സിറ്റി സർക്കുലറിൽ



തിരുവനന്തപുരം  കെഎസ്‌ആർടിസിയുടെ തിരുവനന്തപുരം സിറ്റി സർക്കുലർ സർവീസിനെ പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി ആരംഭ ഓഫർ എന്ന നിലയിൽ  10 രൂപ ടിക്കറ്റിൽ ന​ഗരത്തിൽ ഒരു സർക്കിളിൽ യാത്ര ചെയ്യാൻ അവസരം. തിങ്കൾ മുതൽ  ജനുവരി 15 വരെയാണ്‌ ഓഫർ. ന​ഗരത്തിൽ  എവിടെനിന്നും കയറി  ഒരു ബസിൽ ഒരു ട്രിപ്പിൽ  എവിടെയും ഇറങ്ങുന്നതിനോ ഒരു സർക്കിൾ പൂർത്തീകരിക്കുന്നതിനോ 10 രൂപ മാത്രം നൽകിയാൽ മതിയാകും.  ക്രിസ്‌മസ്, പുതുവത്സര, ശബരിമല സീസണോട് അനുബന്ധിച്ചാണ്  സർക്കുലർ യാത്രയ്‌ക്ക് 10 രൂപ മാത്രം വാങ്ങാൻ ​ഗതാ​ഗത മന്ത്രി ആന്റണി രാജു അനുമതി നൽകിയത്‌. നേരത്തേ മിനിമം ചാർജ് 10 രൂപയിൽ തുടങ്ങി  30 വരെയായിരുന്നു ഒരു സർക്കുലർ ടിക്കറ്റ് ചാർജ്. എന്നാൽ പദ്ധതി ന​ഗര വാസികൾക്ക് പരിചയപ്പെടുത്തുന്നതിനും  കൂടുൽ പേരെ ആകർഷിക്കുന്നതിനും വേണ്ടിയാണ് മന്ത്രിയുടെ നിർദേശ പ്രകാരം ടിക്കറ്റ് നിരക്ക് 10 രൂപയാക്കിയത്. അതേ സമയം 50 രൂപയുടെ ​ഗുഡ് ഡേ ടിക്കറ്റ് എടുക്കുന്നവർക്ക്  എല്ലാ സർക്കിളുകളിലും ടിക്കറ്റ് എടുത്ത സമയം മുതൽ 24 മണിക്കൂർ സമയം യാത്ര ചെയ്യാം.   Read on deshabhimani.com

Related News