ക്ലൈനസ് റൊസാരിയോക്കായി 
വോട്ടഭ്യർഥിച്ച് മന്ത്രി പി രാജീവ്

വെട്ടുകാട് വാർഡ്‌ ഉപതെരഞ്ഞെടുപ്പിലെ എൽഡിഎഫ് സ്ഥാനാർഥി ക്ലൈനസ് റൊസാരിയോയുടെ പ്രചാരണത്തിനായി മന്ത്രി പി രാജീവ് എത്തിയപ്പോൾ


വഞ്ചിയൂർ  ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തിരുവനന്തപുരം നഗരസഭ വെട്ടുകാട് വാർഡിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി ക്ലൈനസ്‌ റൊസാരിയോക്കായി വോട്ടഭ്യർഥിച്ച് മന്ത്രി പി രാജീവ്.  കേരളത്തിലെ ഇടതുപക്ഷ സർക്കാർ സാധാരണക്കാരായ ജനങ്ങൾക്കൊപ്പം എന്നും ഉണ്ടാകുമെന്നും ജനങ്ങൾ അർപ്പിച്ച വിശ്വാസത്തെ സർക്കാർ കാത്തുസൂക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. മാധവപുരത്ത് നടന്ന പൊതുയോഗത്തിൽ സിപിഐ നേതാവ് ജി വിജയൻ അധ്യക്ഷനായി.  സ്ഥാനാർഥി ക്ലൈനസ് റൊസാരിയോ, സിപിഐ എം വഞ്ചിയൂർ ഏരിയ സെക്രട്ടറി സി ലെനിൻ, മേയർ ആര്യ രാജേന്ദ്രൻ, മുൻ മേയർ കെ ശ്രീകുമാർ, എസ് പി ദീപക്, വി അജികുമാർ, സിപിഐ നേതാക്കളായ സോളമൻ വെട്ടുകാട്, എൻ രാമചന്ദ്രൻ, ജനതാദൾ നേതാവ് വേളി പ്രമോദ് എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News